ഓര്‍മ്മകളില്‍നിന്നും പിന്‍‌വാങ്ങിയ വാജ്‌പേയ്

WEBDUNIA|
PTI
ലോക്സഭ തെരഞ്ഞെടുപ്പ് ഇരു പാര്‍ട്ടികളും അരയും തലയും മുറുക്കി രംഗത്തിറങ്ങിയിരിക്കുകയാണ്. പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ബിജെപി മോഡിയെയും കോണ്‍ഗ്രസ് പ്രഖ്യാപിച്ചില്ലെങ്കിലും പലരുടെയും മനസ്സില്‍ രാഹുല്‍ ഗാന്ധിയുമാണ് മത്സരരംഗത്ത്.

എന്നാല്‍ പലരും മറന്നുപോയ കാര്യമുണ്ട് മൂന്ന് തവണ പ്രധാനമന്ത്രിയായ വാജ്‌പേയിയുടെ.
പക്ഷേ രാഷ്ട്രീയത്തില്‍നിന്നും ഓര്‍മ്മകളില്‍നിന്നും പിന്‍‌വാങ്ങിയ അദ്ദേഹം കൃഷ്‌ണമേനോന്‍ മാര്‍ഗിലെ 6എ വസതിയില്‍ ശയ്യാവലംബിയായി കഴിയുന്നു.

1996 മെയ് 16ന്‌ പ്രധാനമന്ത്രിയായി അധികാരത്തിലെത്തിയ ആദ്യ മന്ത്രിസഭ 13 ദിവസത്തിനു ശേഷം രാജിവെച്ചു. 1998-ൽ വീണ്ടും അധികാരത്തിലെത്തിയെങ്കിലും വിശ്വാസവോട്ട് നേടാന്‍ കഴിഞ്ഞില്ല.

1999-ല്‍ നടന്ന പൊതുതിരഞ്ഞടുപ്പില്‍ ഭാരതീയ ജനതാ പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ ഭൂരിപക്ഷം നേടിയപ്പോള്‍ വീണ്ടും പ്രധാനമന്ത്രിയായി.

1998 മേയിലെ പൊക്രാന്‍ ആണവ പരീക്ഷണവും കാര്‍ഗില്‍ യുദ്ധവും 2001ലെ പാര്‍ലമെന്റ് ആക്രമണവും നടന്നത് വാജ്‌പേയിയുടെ ഭരണകാലത്തായിരുന്നു.

2005 ഡിസംബറില്‍ മുംബൈയില്‍ നടന്ന റാലിയില്‍ വാജ്‌പേയി സജീവ രാഷ്ട്രീയത്തില്‍ നിന്നും വിരമിച്ചതായി പ്രഖ്യാപിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :