കോണ്‍ഗ്രസ് പാവയാണെന്ന് മോഡി

PTI
ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി കോണ്‍ഗ്രസിനെതിരെ അരയും തലയും മുറുക്കി തന്നെയാണ് തെരഞ്ഞെടുപ്പ് രംഗത്ത് നിലയുറപ്പിച്ചിരിക്കുന്നത്. മോഡി ഇപ്പോള്‍ ഉപമകളിലൂടെ വിവാദം സൃഷ്ടിക്കുന്നത് ശീലമാക്കിയിരിക്കുകയാണ്.

കോണ്‍ഗ്രസിനെ പ്രായം ചെന്ന സ്ത്രീ‍യായി ഉപമിച്ചതിന്‍റെ വിവാദ അലകള്‍ ശാന്തമാകും മുമ്പേ ഇതാ മറ്റൊരു ഉപമ കൂടി. കോണ്‍ഗ്രസ് പാര്‍ട്ടി ഒരു “ബുഡിയ” (പാവ) ആ‍ണെന്നാണ് ഗുജറാത്ത് മുഖ്യന്‍റെ പുതിയ കണ്ടെത്തല്‍ !

ഉത്തര്‍പ്രദേശിലെ ശ്രാവസ്തയില്‍ ഞായറാഴ്ച നടന്ന തെരഞ്ഞെടുപ്പ് പരിപാടിയിലാണ് മോഡി പുതിയ വിവാദത്തെ കുടം തുറന്ന് വിട്ടിരിക്കുന്നത്. കോണ്‍ഗ്രസിനെ പ്രായംചെന്ന സ്ത്രീയായിട്ടല്ല ഞാന്‍ ഉപമിക്കുന്നത് മറിച്ച് ഒരു പാവ ആയിട്ടാണ് എന്നായിരുന്നു മോഡിയുടെ പരാമര്‍ശം.

മോഡിയുടെ ‘വയസ്സി’ പരാമര്‍ശത്തെ കോണ്‍ഗ്രസ് കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. മോഡി ഇത്തരം പരാമര്‍ശം നടത്തിയതിന് രാജ്യത്തെ മുതിര്‍ന്ന വനിതകളോട് മാപ്പ് പറയണം എന്നും പാര്‍ട്ടി ആ‍വശ്യപ്പെട്ടിരുന്നു.
ശ്രാവസ്തി| PRATHAPA CHANDRAN|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :