കേരള നടനത്തില്‍ പൂതപ്പാട്ടുമായി സജി

WEBDUNIA|

ഇടശ്ശേരിയുടെ പൂതപ്പാട്ടിന് കേരള നടനം ശൈലിയില്‍ രംഗാവിഷ്കാരം. എടപ്പാളിലെ ഭരത കലാഞ്ജലിയിലെ നൃത്താദ്ധ്യാപകന്‍ സജികെ.എടപ്പാളാണ് കേരളീയ തനിമയുള്ള പൂതപ്പാട്ട് കേരളീയ ചാരുതയോടെ രംഗത്ത് അവതരിപ്പിച്ചത്.

പുതിയ തലമുറയിലെ ശ്രദ്ധേയനായ നൃത്താദ്ധ്യാപകനും നൃത്ത സംവിധായകനുമാണ് സജി. വിവിധ നൃത്തങ്ങളുടെ ശൈലിയില്‍ ശ്ര്ദ്ധേയമായ പല കഥകളും അദ്ദേഹം നൃത്തരൂപത്തില്‍ ആക്കിയിട്ടുണ്ട്.

കേരള നടനവും മോഹിനിയാട്ടവും സമന്വയിപ്പിച്ച് മാര്‍ക്കണ്ഡേയ പുരാണവും , ഭരതനാട്യം ശൈലിയില്‍ ഷേക്സ്പീയറുടെ ഒഥല്ലോയും കേരള നടനം ശൈലിയില്‍ പറയി പെറ്റ പന്തിരുകുലവും നേരത്തെ അവതരിപ്പിച്ചിട്ടുണ്ട്.

മാതൃത്വത്തിന്‍റെ മഹനീയത ഘോഷിക്കുന്ന ഇതിവൃത്തമാണ് ഇടശ്ശേരിയുടെ പൂതപ്പാട്ടിനുള്ളത്. നങ്ങേലിയുടെ മകന്‍ സ്കൂളില്‍ പോകുംവഴി അവിടെ മലഞ്ചരിവില്‍ പാര്‍ത്തിരുന്ന പൂതം കുട്ടിയെ കാണുകയും ആ ഓമനത്വം കണ്ട് പൂതത്തിനും മാതൃത്വ ഭാവങ്ങള്‍ ഉണ്ടാവുകയും കുട്ടിയെ വശീകരിച്ച് പിടിച്ചുവയ്ക്കുകയും ചെയ്യുന്നു.

ഉണ്ണിയെ തേടിയെത്തിയ നങ്ങേലിക്ക് പൊന്നും പണവും നല്‍കി പൂതം പ്രലോഭിപ്പിക്കാന്‍ ശ്രമിക്കുന്നു. നങ്ങേലിയാവട്ടെ സ്വന്തം കുഞ്ഞിന് വേണ്ടി രണ്ട് കണ്ണും ചൂഴ്ന്നെടുത്ത് പൂതത്തിന് സമര്‍പ്പിക്കുന്നു. മാതൃത്വത്തിന് പകരമായി മറ്റൊന്നുമില്ല എന്ന സത്യമാണ് പൂതപ്പാട്ടിന്‍റെ സന്ദേശം.

ഇടശ്ശേരി കവിതയിലെ കഥാപാത്രങ്ങള്‍ക്ക് പുറമേ പാണനാര്‍ എന്നൊരു ആളെക്കൂടി സൂത്രധാരക വേഷത്തില്‍ കൊണ്ടുവന്നാണ് സജി പൂതപ്പാട്ട് സംവിധാനം ചെയ്തത്.

ഗുരുവായൂര്‍ മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ പൂതപ്പാട്ട് അരങ്ങേറി. നങ്ങേലിയായി സുധീ പ്രസാദും പൂതമായി അഞ്ജു തൃശൂരും ഉണ്ണിയായി ജിഷാ എസ്.ആനന്ദും പാണനാരായി ബാബുവും ആണ് അരങ്ങത്തെത്തിയത്.

ടി.എച്ച്.എസ്.എല്‍.സി ക്ക് ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ് ഡിപ്ളോമാ നേടി ഫുഡ് പ്രൊഡക്ഷനിലും കേറ്ററിംഗ് ടെക്നോളജ-ിയിലും ഡിപ്ളോമയും എടുത്ത സജ-ി ഹോട്ടല്‍ മാനേജ-്മെന്‍റ് പരിശീലകനായി തൃപ്രയാറിലെ സര്‍ക്കാര്‍ പോളിടെക്നിക്കില്‍ ജേ-ാലി ചെയ്യുന്നു.

ചെറുപ്പം മുതല്‍ ഭരതനാട്യവും മറ്റു നൃത്തങ്ങളും പഠിച്ച സജ-ിക്ക് സംസ്ഥാന പോളിടെക്നിക് കലോല്‍സവത്തില്‍ സമ്മാനം ലഭിച്ചിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :