കട്ടൈക്കൂത്ത് തിരിച്ചു വരുന്നു

kattai kooth
WDWD
കലിതുള്ളി അഭിനയിക്കേണ്ട പെരിയാട്ടം പുരാണകഥയിലെ കലിയുഗ അസുരന്‍റെ കഥാപാത്രം. ആടിത്തീര്‍ക്കാന്‍ ഒട്ടേറെ വിഷമമുള്ള കഥാപാത്രം. തെരുവുകളില്‍ അവതരിപ്പിക്കാന്‍ തികഞ്ഞ ലാഘവത്തോടെ ചായം പൂശുകയാണ് ഭുവനേശ്വരി.

ഭുവനേശ്വരിക്ക് അഞ്ചു വയസ്സുമാത്രം. തെരുവുകളില്‍ ഭംഗിയായി ആടിത്തീര്‍ക്കുന്ന വേഷമോ വീരരസം വേണ്ടതും.

സമ്പന്നമായ സംസ്കാരമുള്ള തമിഴ് കലാരംഗത്ത് നിന്ന് മങ്ങിക്കൊണ്ടിരിക്കുന്ന കട്ടൈ കൂത്ത് അഥവാ തെരുക്കൂത്ത് എന്ന കലാരൂപത്തിലാണ് ഭുവനേശ്വരി ഉള്‍പ്പടെയുള്ള കുട്ടി കലാകാരന്മാര്‍ പങ്കെടുക്കുന്നത്.

രാജ്യത്ത് തന്നെ ഇത് ആദ്യ സംഭവമായിരിക്കും കുട്ടികളുടെ തെരുവ് നാടകം.

കട്ടൈകൂത്തിന് വേണ്ടി കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്നത് കാഞ്ചീപുരത്തെ പി. രാജഗോപാലും അദ്ദേഹത്തിന്‍റെ ഡച്ചുകാരിയായ ഭാര്യ ഹന്ന എംഡെയുമാണ്.

നാശോന്മുഖമായ കട്ടൈക്കൂത്തിനെ രക്ഷിക്കാന്‍ രാജഗോപാലും ഹന്നയും 2002 ല്‍ തമിഴ്നാട് കട്ടൈ കൂത്ത് കലൈ വലാര്‍ച്ചി മുന്നേട്രേ സംഘം കാഞ്ചീപുരത്ത് രൂപീകരിച്ചു.

കലാവാസനയുള്ള പാവപ്പെട്ട കുട്ടികളെ കണ്ടെത്തി പരിശീലനം നല്‍കുകയാണ് ചെയ്യുന്നത്. നിലവില്‍ അഞ്ചു വയസ്സു മുതല്‍ 15 വയസ്സു വരെയുള്ള മുപ്പതോളം കുട്ടികള്‍ സംഘത്തിലുണ്ട്. കണ്ടെത്തിയപ്പോള്‍ ദാരിദ്യ്രത്തിന്‍റെ ശോചനീയ അവസ്ഥയുണ്ടായിരുന്ന കുട്ടികള്‍ ഇപ്പോള്‍ സംഘത്തില്‍ മൂന്നു നേരം ഭക്ഷണം ലഭ്യമാകുന്നതിലൂടെ മെച്ചപ്പെട്ടിട്ടുണ്ട്.
kattai koothth
WDWD


ഗുരുകുല രീതിയിലാണ് കലാപഠനം. ആയോധനകലകള്‍, പാവ കൂത്ത്, നൃത്തരൂപങ്ങള്‍, തിരക്കഥാ രചന എന്നിവയോടൊപ്പം ഔപചാരിക വിദ്യാഭ്യാസവും സംഘത്തില്‍ ലഭ്യമാവുന്നുണ്ട്.

സാമ്പത്തിക പരാധീനതയുണ്ടെങ്കിലും കട്ടൈകൂത്തിന് പുതിയൊരു ഉണര്‍വ് നല്‍കാന്‍ സാധിച്ചുവെന്നതില്‍ ആത്മനിര്‍വൃതി ഉണ്ടെന്ന് രാജഗോപാലിന്‍റെ ഭാര്യ ഹന്ന എംഡെ അഭിപ്രായപ്പെടുന്നു.

WEBDUNIA|
കുട്ടികളാകട്ടെ അന്നത്തെ പഠനവും വീരരസമുള്ള ആട്ടവുമെല്ലാം കഴിഞ്ഞ് മുഖത്തെ ചായം മായ്ക്കുന്നു. നാളെ വീണ്ടും പൂശാന്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :