വാരിയരുടെ ആഹാര്യശോഭ

ടി ശശി മോഹന്‍

WEBDUNIA|
കലാമണ്ഡലം ഗോവിന്ദവാര്യര്‍ അന്തരിച്ചു. കഥകളിയുടെ മുഖത്തെഴുത്തിലും കോപ്പുണ്ടാക്കുന്നതിലും അന്യാദൃശ്യമായ കരവിരുത് പ്രകടിപ്പിച്ച പ്രതിഭയായിരുന്നു കലാമണ്ഡലം ഗോവിന്ദ വാരിയര്‍. കഥകളിയുടെ ആഹാര്യ ശോഭയില്‍ വാരിയരുടെ സദ്കീര്‍ത്തി വിളങ്ങുന്നു.

18-ാം വയസില്‍ ചുട്ടികുത്താന്‍ പഠിച്ച വാരിയര്‍ 32-ാം വയസ്സിലാണ് കലാമണ്ഡലത്തില്‍ ചുട്ടി അധ്യാപകനായി നിയമിതനാവുന്നത്.1978 ല്‍ വിരമിച്ചു. വാഴേങ്കട കുഞ്ചുനായരുടെ മുഖത്ത് ചുട്ടികുത്തിയായിരുന്നു അരങ്ങേറ്റം. മൗനിയായി അരങ്ങിനു പിന്നില്‍ ഒതുങ്ങിയ വാരിയരെതേടി ഈ കാല്‍ നൂറ്റാണ്ടുകളില്‍ ഒട്ടേറെ പുരസ്കാരങ്ങള്‍ എത്തി.

1980 ല്‍ കേരള സംഗീത നാടക അക്കാദമി അവാര്‍ഡ്. 1934 ല്‍ കലാമണ്ഡലം അവാര്‍ഡ്, 1994 ല്‍ മുകന്ദ രാജാ സ്മൃതി പുരസ്കാരം. 98 ല്‍ പട്ടിക്കാംതൊട്ടി സ്മാരക പുരസ്കാരം, 99 ല്‍ കലാമണ്ഡലം ഫെലോഷിപ്പ് എന്നിവ വാരിയര്‍ക്കു ലഭിച്ചു.

രണ്ടായിരാമാണ്ടില്‍ കഥകളിക്കുള്ള കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്കാരം നേടിയ ഗോവിന്ദ വാരിയര്‍ക്കു ഈയിടെ മറ്റൊരു അവാര്‍ഡുകൂടി ലഭിച്ചു. കലാമണ്ഡലം കൃഷ്ണന്‍ നായര്‍ സ്മാരക അവാര്‍ഡ്.

രാമവാരിയര്‍ തുടക്കമിട്ട കഥകളിക്കോപ്പ് പരിഷ്കരണം പൂര്‍ത്തീകരിച്ചത് വാരിയരാണ്. ക്ളേശകരമായമുഖത്തെഴുത്തായിരുന്നു വാരിയര്‍ക്ക് പഥ്യം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :