ഗുരുജിയുടെ ഇരുപതാം ചരമദിനം

ഒക്ടോബര്‍ ഒമ്പത് ഗുരുഗോപിനാഥ് സ്മരണദിനം

guru gOpionath
FILEFILE

2007 ജൂണ്‍ 24 മുതല്‍ 2008 ജൂണ്‍ 24 വരെ ഗുരു ഗോപിനാഥ് ജന്മ ശതാബ്ദി ആഘോഷം നടക്കുകയാണ്.

1987 ഒക്ടോബര്‍ ഒമ്പതിന് രാത്രി എറണാകുളം ഫൈന്‍ ആര്‍ട്സ് ഹാളില്‍ വിശ്വകലാകേന്ദ്രത്തിന്‍റെ രാമായണം ബാലയില്‍ ദശരഥന്‍റെ വേഷം അവതരിപ്പിക്കവെ അരങ്ങില്‍ വച്ചായിരുന്നു ഗുരുജിയുടെ അന്ത്യം.

നൃത്തം ചെയ്തുകൊണ്ട് മരിയ്ക്കണം. മുഖത്ത് ചായവും കാലില്‍ ചിലങ്കയും ആടയാഭരണങ്ങളും വേണം മരിയ്ക്കുമ്പോള്‍ എന്ന് ഗുരുജി പറയാറുണ്ടായിരുന്നു. കലാദേവതയായ മുകാംബികയോട് പ്രാര്‍ത്ഥിയ്ക്കുകയും ചെയ്തിരിക്കാം.

ദശരഥന്‍റെ ആഹാര്യ ശോഭയോടെയായിരുന്നു ഗുരുഗോപിനാഥിന്‍റെ മരണം. താന്‍ പിന്‍വാങ്ങിയെങ്കിലും നൃത്തം തുടരാന്‍ ഗുരുജി കല്പിച്ചു. വേഷം കെട്ടി നേരത്തെ തയാറായി നിന്ന ശിഷ്യന്‍ ടി. രാധാകൃഷ്ണന്‍ ഗുരുവിന്‍റെ തലയിലെ കിരീടം ഏറ്റുവാങ്ങി അരങ്ങില്‍ എത്തി.
Guru Gopinathn As Dasaratha
FILEFILE


പുത്രവിയോഗത്താലുള്ള വിഷമം കാരണം ദശരഥന്‍റെ അന്ത്യരംഗം അഭിനയിച്ചു തുടങ്ങും മുമ്പ് തന്നെ ആ വലിയ കലാകാരന്‍ മംഗളം പാടി കലാദേവതയുടെ ചരണങ്ങളില്‍ വിലയം ചെയ്തു കഴിഞ്ഞിരുന്നു.

ആഗ്രഹിച്ചതുപോലെ മരിക്കാനാവുക എന്നത് മഹാന്മാര്‍ക്ക് മാത്രം കിട്ടുന്ന വരദാനമാണ്. നൃത്തോപാസകനായ ഗുരുജിക്ക് ആ വരം കിട്ടി.

WEBDUNIA|
ഒക്‍ടോബര്‍ ഒമ്പത് : ഗുരുഗോപിനാഥിന്‍റെ ചരമദിനം
.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :