സോക്രട്ടീസ്: തത്വചിന്തയുടെ ആചാര്യന്‍

Socretes -  Philosopher
WEBDUNIA|
file
തത്വചിന്തയുടേയും പ്രത്യേകിച്ച് സന്മാര്‍ഗ്ഗ, സദാചാര ചിന്തയുടേയും പിതാവായാണ് സോക്രട്ടീസിനെ കണക്കാക്കുന്നത്.

എന്നെന്നും സ്മരിക്കപ്പെടുന്ന ഗ്രീക്ക് തത്വചിന്തകനാണ് സോക്രട്ടീസ്. ഒരു പക്ഷെ പാശ്ഛാത്യ ചിന്താലോകത്തിന് സോക്രട്ടീസ് നല്‍കിയ ഏറ്റവും വലിയ സംഭാവന ഡയലോജിക്കല്‍ മെത്തേഡ് ഓഫ് എന്‍ക്വയറി ആയിരിക്കും.

ജൂണ്‍ നാല് സോക്രട്ടീസിന്‍റെ പിറന്നാള്‍ ദിനമാണെന്നാണ് നിഗമനം. ക്രിസ്തുവിന് മുന്‍പ് 470-ാം മാണ്ടില്‍ ജൂണ്‍ നാലിന് ജനിക്കുകയും . ക്രിസ്തുവിന് മുന്‍പ് 390 മേയ് ഏഴിന് അന്തരിക്കുകയും ചെയ്തു.

നന്മ, നീതി തുടങ്ങി യഥാര്‍ത്ഥ നിര്‍വചനമില്ലാതെ ഉപയോഗിക്കുന്ന ഈ സങ്കല്‍പ്പങ്ങളെ കുറിച്ച് പരിശോധിക്കാന്‍ ഉപയുക്തമായതാണ് സോക്രട്ടീസിന്‍റെ മെത്തേഡ് ഓഫ് ഇലങ്കോസ്.

സ്വന്തം അജ്ഞതയെക്കുറിച്ചുള്ള തിരിച്ചറിവില്‍ നിന്നാണ് തനിക്ക് വിജ്ഞാനം കൈവന്നത് എന്നായിരുന്നു സോക്രട്ടീസിന്‍റെ വിശ്വാസം. തനിക്ക് ഒന്നുമറിയില്ല എന്നായിരുന്നു സോക്രട്ടീസ് കരുതിയിരുന്നത്.

ഒരാള്‍ ഒരു തെറ്റു ചെയ്താല്‍ അത് അറിവില്ലായ്മകൊണ്ടാണെന്ന് സോക്രട്ടീസ് വിശ്വസിച്ചു. അദ്ദേഹം ഒരു വിഷയത്തെക്കുറിച്ചും ആഴത്തില്‍ ചര്‍ച്ച ചെയ്തിട്ടില്ലെങ്കിലും ഒരു ഉത്തമ പുരുഷന്‍ അല്ലെങ്കില്‍ ഉത്തമ ഭരണകൂടം എങ്ങനെ പെരുമാറും, എങ്ങനെ പ്രവര്‍ത്തിക്കും എന്നിവയെ കുറിച്ചായിരുന്നു സോക്രട്ടീസിന്‍റെ മിക്ക ചിന്തയും വ്യാപരിച്ചിരുന്നത്.

സ്വത്തുകള്‍ ഉണ്ടാക്കുന്നതിലല്ല ആത്മവികാസത്തിലൂടെയാണ് മനുഷ്യന്‍ ജീവിക്കേണ്ടത് എന്ന് സോക്രട്ടീസ് പറഞ്ഞു. സൗഹൃ ദവും കൂട്ടായ ജീവിതവും അദ്ദേഹം പ്രോത്സാഹിപ്പിച്ചു.

പരീക്ഷിച്ച് അറിയാത്ത ജീവിതം ജീവിതമല്ല എന്നായിരുന്നു സോക്രട്ടീസിന്‍റെ മറ്റൊരു സിദ്ധാന്തം.


സോക്രട്ടീസിനെ വധിക്കാനായിരുന്നു ഭരണകൂടത്തിന്‍റെ വിധി. അദ്ദേഹത്തിന് വേണമെങ്കില്‍ മരണത്തില്‍ നിന്ന് രക്ഷപ്പെടാനായി ഏഥന്‍സില്‍ നിന്നും പലായനം ചെയ്യാമായിരുന്നു. പക്ഷെ, സോക്രട്ടീസ് മരണം വരിക്കാനാണ് ഇഷ്ടപ്പെട്ടത്. തടവറയില്‍ വച്ച് നല്‍കിയ വിഷ പാത്രം ചുണ്ടോടടുപ്പിച്ച് നുകര്‍ന്ന് ആ മഹാനായ തത്വചിന്തകന്‍ മരിച്ചുവീണു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :