കേരളത്തില്‍ സിപിഎം ഭരണം അതിഗംഭീരമെന്ന് അടുത്തിടെ പാര്‍ട്ടി സ്വയം വിലയിരുത്തി. ഏക പ്രശ്നം ഭരണനേട്ടങ്ങള്‍ ജനങ്ങളില്‍ എത്തിക്കുന്നതില്‍ വീഴ്ച പറ്റി എന്നതാണ്.
വി എസ് അച്യുതാനന്ദന് മുഖ്യമന്ത്രിയായിട്ടും ഗതികേട് മാറുന്നില്ലല്ലോ എന്ന് പരിതപിക്കുന്ന ജനങ്ങള്‍ ആശ്വസിച്ചോളു സത്യത്തില്‍ ഭരണം ഗംഭീരമാണ്, നിങ്ങള്‍ അത് അറിയുന്നില്ല എന്നേയുള്ളു.
രാജ്യത്തിന്റെ സമസ്ത രംഗത്തും മുല്യശോഷണം ഏറി വരുന്നു എന്നാണ് എല്ലാവരുടേയും പരാതി പക്ഷേ. സി പി എം നേരിടുന്ന പ്രശ്നം അതല്ല. പാര്‍ട്ടിയല്‍ ‘പാര്‍ട്ടിപ്രവര്‍ത്തകര്‍’ ഏറി വരുന്നു എന്ന വിപരീത സമസ്യയാണ് സിപിഎം ഇപ്പോള്‍ നേരിടുന്നത്. അല്ലെങ്കില്‍ എന്തിനാണ് സിപിഎമ്മുകാര്‍ക്കിടയില്‍ കമ്മ്യൂണിസ്റ്റ് കാമ്പയില്‍ കമ്മിറ്റി രൂപപ്പെടുന്നത്.
കമ്മ്യൂണിസ്റ്റ് ആശയങ്ങളില്‍ നിന്ന് പാര്‍ട്ടി എങ്ങാനും വ്യതിചലിച്ചാല്‍ ചൂണ്ടികാണിക്കാനും കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ പ്രചരിപ്പിക്കാനും പാര്‍ട്ടിപരിപാടികള്‍ വിജയിപ്പിക്കാനുമാണ് കേരളത്തില്‍ അങ്ങോളമിങ്ങോളം പാര്‍ട്ടിക്ക് തലവേദനയായി ‘പാര്‍ട്ടിയേക്കാള്‍ വലിയ’ പാര്ട്ടികമ്മറ്റികള് രൂപം കൊള്ളുന്നത്.
കോട്ടയം സമ്മേളനത്തോടെ പാര്‍ട്ടിക്കുള്ളിലെ എല്ലാ വിഭാഗീയതയും പാര്‍ട്ടി സെക്രട്ടറി ‘അവസാനിപ്പിച്ചതോടെയാണ്’ പാര്‍ട്ടിക്കുള്ളില്‍ പുതിയ പ്രതിഭാസം രൂപപ്പെടുന്നത്. വിപരീത ശബ്ദമുയര്‍ത്തിയവര്‍ ‘വിഭാഗീയതക്കാരായി’ നേരത്തെ ചിത്രീകരിക്കപ്പെട്ടെങ്കില്‍ അവരിപ്പോള്‍ സിപിഎം വിമതരായി പാര്‍ട്ടിക്ക് പുറത്തേക്ക് പോകുന്നു. പുറത്ത് പോയാല്‍ അവര്‍ യു ഡി എഫ് ചേരിയില്‍ പോയി തുലഞ്ഞോളും എന്ന് പ്രതീക്ഷിച്ചവര്‍ക്കാണ് തിരിച്ചടി ഉണ്ടായിരിക്കുന്നത്.
WEBDUNIA|
ഔദ്യോഗികമായി പാര്‍ട്ടിക്ക് പുറത്തായവര്‍ പഴയതിനേക്കാള്‍ വര്‍ദ്ധിത വീര്യത്തോടെ പാര്‍ട്ടിയെ ‘സ്നേഹിച്ചുകൊണ്ട്’ കമ്മ്യൂണിസ്റ്റ് കാമ്പയിന് കമ്മറ്റിയില്‍ ചേരുന്നതാണ് പുതിയ പ്രതിഭാസം.