സി എച്ഛിന്‍റെ വേര്‍പാടിന് കാല്‍ നൂറ്റാണ്ട്

Ch Muhammad kOya
PROPRO
കേരള മുഖ്യമന്ത്രിയും ദീര്‍ഘകാലം വിദ്യാഭ്യാസമന്ത്രിയും സ്പീക്കറുമൊക്കെ ആയിരുന്ന സി എച്ഛ് മുഹമ്മദ് കോയ അന്തരിച്ചിട്ട് ഇന്ന് 25 കൊല്ലം തികയുന്നു.1983 സെപ്തംബര്‍ 28 ന് ഹൈദരാബാദില്‍ അദ്ദേഹം അന്തരിക്കുമ്പോള്‍ കേരളത്തിന്‍റെ ഉപമുഖ്യമന്ത്രിയായിരുന്നു.

കൈവച്ച മേഖലകളിലെല്ലാം ഒന്നാമനായി കഴിവു തെളിയിച്ച സാധാരണക്കാരനാണ് സി.എച്ച് മുഹമ്മദ് കോയ എന്ന ചെറിയങ്കണ്ടി മുഹമ്മദ് കോയ. കേരളത്തിലെ ഏറ്റവും ആദ്യത്തെ മുസ്ളീം മുഖ്യമന്ത്രി ( 1979ല്‍) അദ്ദേഹമായിരുന്നു.

1927 ജൂലൈ 15 ന് പയമ്പുനത്തില്‍ ആലി മുസലിയര്‍ എന്ന യുനാനി നാട്ടുവൈദ്യന്‍റെ മകനായി കോഴിക്കോട് ജില്ലയിലെ അത്തോളിയില്‍ ജനിച്ചു. പത്രപ്രവര്‍ത്തകന്നയി പൊതു ജീവിതം തുടങ്ങി മുഖ്യമന്ത്രിപദം വരെ എത്തിയ സി എച്ഛിന്‍റെ ജീവിതം കഠിനാധ്വാനത്തിന്‍റെതായിരുന്നു.പാവപ്പെട്ടവരില്‍ പാവപ്പെട്ടവനായി ജനിച്ച് കേരളത്തിന്‍റെ മുഖ്യമന്ത്രി പദം വരെയെത്തിയ സി.എച്ചിന്‍റെ ജീവിതഗാഥ ഒരു പാഠപുസ്തകമാണ്.

WEBDUNIA|




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :