വിക്രം സാരാഭായി; ഇന്ത്യയുടെ നക്ഷത്രം

ടിശശി മോഹന്‍

WEBDUNIA|
ഇന്ത്യന്‍ ബഹിരാകാശ സ്വപ്നങ്ങളുടെ പിതാവാണ് വിക്രം സാരാഭായ്.

ഇന്ത്യയുടെ കൊടിക്കൂറ ആകാശത്തിന്‍റെ അനന്തതകള്‍ക്ക് അപ്പുറത്തും ഉയരണമെന്നാഗ്രഹിച്ച ശാസ്ത്രജ്ഞന്‍. അതിനു വേണ്ടി അക്ഷീണം പ്രയത്നിച്ച ദേശസ്നേഹി.

ഇന്ത്യന്‍ ബഹിരാകാശ സ്വപ്നത്തിനു ചിറകുകള്‍ നല്കി 1971 ഡിസംബര്‍ 31 ന് സാരാഭയി വിടവാങ്ങി. തിരുവനന്തപുരത്ത് കോവളത്തെ ഹോട്ടലില്‍ സാരാഭായ് മരിച്ചത് ദുരൂഹതകള്‍ക്കിട നല്‍കി. സാരാഭായുടെ മരണം കൊലപാതകമാണെന്നുപോലും ആരോപണമുയര്‍ന്നിരുന്നു.

വിക്രം സാരാഭായിയുടെ ജന്മദിനമാണ് ഓഗസ്റ്റ് 12.

അഹമ്മദാബാദിലെ ഒരു സമ്പന്ന കുടുംബത്തില്‍ 1919-ല്‍ ആയിരുന്നു വിക്രം അംബാലാല്‍ സാരാഭായിയുടെ ജനനം. ഒരു സ്വകാര്യ സ്കൂളിലായിരുന്നു അദ്ദേഹത്തിന്‍റെ വിദ്യാഭാസത്തിന്‍റെ തുടക്കം.

മാതാപിതാക്കള്‍ ദീര്‍ഘ വീക്ഷണത്തോടെ നല്കിയ വിദ്യാഭ്യാസം വിക്രം സാരാഭായിയിലെ പ്രതിഭയെ ഉണര്‍ത്തുകയും, ശാസ്ത്രകൗതുകം വളര്‍ത്തുകയും ചെയ്തു.

സ്കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം സാരാഭായി കോളജ് വിദ്യാഭ്യാസത്തിനായി കേംബ്രിഡ്ജിലേക്കുപോയി.1940-ല്‍ സെന്‍റ് ജോണ്‍സ് കോളജില്‍ നിന്നും അദ്ദേഹം ബിരുദം നേടി. രണ്ടാം ലോക മഹായുദ്ധത്തിന്‍റെ ആരംഭത്തില്‍ ഇന്ത്യയില്‍ തിരിച്ചെത്തിയ വിക്രം സാരാഭായി സര്‍ സി.വി രാമനു കീഴില്‍ ഗവേഷണ വിദ്യാര്‍ഥിയായി.

കോസ്മിക് രശ്മികളെ കുറിച്ചായിരുന്നു അദ്ദേഹത്തിന്‍റെ പഠനം. 1945-ല്‍ കെംബ്രിഡ്ജിലേക്ക് മടങ്ങിയ സാരാഭായി 1947-ല്‍ പി.എച്ച്.ഡി നേടി. അഹമ്മദാബാദില്‍ തിരിച്ചെത്തിയ സാരഭായി 1947 നവംബറില്‍ എം.ജി സയന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ കുറച്ച് മുറികള്‍ ഉപയോഗപ്പെടുത്തി

ഫിസിക്കല്‍ റിസര്‍ച്ച് ലബോറട്ടറി സ്ഥപിച്ചു. ശാസ്ത്ര ലോകത്തിന്‍റെ അനന്ത വിഹായസിലേക്ക് സാരാഭായി പറന്നുയരുകയായിരുന്നു.

തെളിഞ്ഞ ചിന്തയും, ഭാവനയും, സ്വപ്നങ്ങളും അദ്ദേഹത്തെ മുന്നോട്ടു നയിച്ചു. സ്വപ്നങ്ങള്‍ പൊരുതി നേടുന്നതിനുള്ള വാശി സാരാഭായിയുടെ കരുത്തായിരുന്നു. കോസ്മിക് രശ്മികളെ കുറിച്ചുള്ള പഠനം തുടര്‍ന്ന സാരാഭായി അഹമ്മദാബാദിലും കൊടൈക്കനാലിലും തിരുവനന്തപുരത്തും ഗവേഷണ കേന്ദ്രങ്ങള്‍ തുറന്ന

കോസ്മിക് രശ്മികളുടെ വ്യതിയാനങ്ങളെ കുറിച്ചുള്ള ഗവേഷണങ്ങളിലൂടെ ബഹിരാകാശ ഗവേഷണരംഗത്ത് പുതിയൊരു വാതില്‍ തുറക്കുകയായിരുന്നു സാരാഭായി.

1957-ല്‍ ദേശീയ ബഹിരാകാശ ഗവേഷണ സമിതിക്കു രൂപം നല്കിയപ്പോള്‍ സാരാഭായി അതിന്‍റെ ചെയര്‍മാനായി. ഹോമി ഭാഭയുടെ ഉറച്ച പിന്തുണയോടെ ഗവേഷണ പരിപാടികളുമായി മുന്നോട്ടു പോയ സാരാഭായി തിരുവനന്തപുരത്തിനടുത്തുള്ള തുമ്പയില്‍ രാജ്യത്തെ ആദ്യ റോക്കറ്റ് വിക്ഷേപണ കേന്ദ്രം സ്ഥാപിക്കുന്നതിനു മുന്നണിയില്‍ നിന്നു പ്രയത്നിച്ചു..

1963 നവംബര്‍ 21 ന് ആദ്യത്തെ റോക്കറ്റ് വിക്ഷേപിച്ചു. ഇന്ത്യന്‍ ബഹിരാകാശ ചരിത്രത്തിലെ അനര്‍ഘ നിമിഷമായിരുന്നു അത്. നിരവധി ശാസ്ത്രജ്ഞന്മാരിലും ജോലിക്കാരിലും ആത്മവീര്യം പകര്‍ന്നുനല്കി സാരാഭായി മുന്നോട്ടു നീങ്ങി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :