രമണീയമായ മാലദ്വീപ്‌

maldives
PROPRO
ലോകത്തെ ഏറ്റവും രമണീയമായ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നാണ്‌ മാലദ്വീപ്‌. മാലദ്വീപ് അല്ലെങ്കില്‍ മാല്‍‌ദ്വീപ് ഐലന്‍ഡ്സ് എന്ന രാജ്യത്തിന്‍റെ ഔദ്യോഗിക പേര് റിപബ്ലിക് ഓഫ് മാല്‍‌ദ്വീപ്സ് എന്നാണ്.

ലക്ഷദ്വീപ് കടലില്‍ ശ്രീലങ്കയുടെ തെക്ക് പടിഞ്ഞാറായി 700 കിലോമീറ്റര്‍ അകലെയാണ് ഈ രാജ്യം. ലക്ഷദ്വീപുകള്‍ക്ക് തെക്കുമാറിയുള്ള ചെറിയ ദ്വീപുസമൂഹമാണ് ഇത്.സ്വതന്ത്ര ചിന്താഗതിക്കാരായ സുന്നി മുസ്‌ലിങ്ങള്‍ താമസിക്കുന്ന രാജ്യമായ മാലദ്വീപില്‍ മൂന്നു ലക്ഷമാണ്‌ ജനസംഖ്യ.തിരുവനന്തപുരത്തുനിന്നും മലദ്വീപിലേക്ക് എന്നും വിമാനമുണ്ട്.

കടല്‍ത്തടാകങ്ങള്‍ ഉള്‍ക്കൊള്ളുന്ന വൃത്താകൃതിയിലുള്ള 26 വന്‍തുരുത്തുകള്‍ (അറ്റോളുകള്‍) കൂടിച്ചേര്‍ന്നതാണ് ഈ രാജ്യം. മൊത്തം 1192 ചെറു തുരുത്തുകള്‍ ഇവിടെയുണ്ടെങ്കിലും 250 എണ്ണം മാത്രമാണ് ആള്‍വാസമുള്ളത്.ആകാശത്ത് നിന്നു നോക്കിയാല്‍ ഒരാളുടെ മുഖവും കോളറും ഷര്‍ട്ടുമടങ്ങുന്ന നെഞ്ചുഭാഗവും പോലെ തൊന്നിക്കും മലദ്വീപ് സമൂഹം

1153 ല്‍ ഈ ദ്വീപുസമൂഹം കണ്ടെത്തുമ്പോള്‍ ഇവിടെ ബുദ്ധമതക്കാരായിരുന്നു ഉണ്ടായിരുന്നത്. അതിനു മുമ്പ് താമസക്കാര്‍ ഹിന്ദുക്കള്‍ ആയിരുന്നിരിക്കണം. 1153 ന് ശേഷമാണ് ഇസ്ലാം മതം അവിടെയെത്തുന്നത്.

WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :