മേയ് ദിനം

WEBDUNIA|

മെയ് ദിനം അന്തര്‍ദ്ദേശീയ തൊഴിലാളി ദിനമായി ആചരിക്കുന്നു. ലോകത്തിന്‍റെ പല ഭാഗത്തും ഈ ദിവസം പൊതു അവധി ദിവസമാണ്. അമേരിക്കയില്‍ പക്ഷെ , ഇത് നിയമദിനമായാണ് ആചരിക്കുന്നത്.

അമേരിക്ക മേയ് ദിനം അംഗീകരിച്ചിട്ടില്ല. ദക്ഷിണാഫ്രിക്കയും കാനഡയും ഇതേ ചേരിയിലാണ്.

എന്നാല്‍ മേയ് ദിനം ഏറ്റവും സജീവം ഇന്ന് ചൈനയിലാണ്. മേയ് ഒന്നു മുതല്‍ ഒരാഴ്ച അവിടെ വു യി എന്ന പേരില്‍ പൊതു അവധിയാണ്. തൊഴിലാളികള്‍ ഈ ആഴ്ച വിനോദസഞ്ചാരവാരമായി ആഘോഷിക്കുകയാണ് പതിവ്.

മനുഷ്യ ചരിത്രത്തിലെ ഐതിഹാസികമായ സമരത്തിന്‍റെ കഥയാണ് മേയ് ദിനത്തിന് ഓര്‍ക്കാനുള്ളത്. ജോലി സമയം എട്ട് മണിക്കൂറാക്കി നിജപ്പെടുത്താനുള്ള സമരമാണ് മേയ് ദിന ആചരണത്തിന്‍റെ പിന്നില്‍.

ജോലി സമയം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് നടത്തിയ സമരത്തിന്‍റെ പേരില്‍ ആല്‍ബര്‍ട്ട് പാഴ്സന്‍സ്, അഗസ്റ്റ് സ്പീസ്, അഡോള്‍ഫ് ഫിഷര്‍, ജോര്‍ജ്ജ് എന്‍ഗല്‍ എന്നീ തൊഴിലാളി പ്രവര്‍ത്തകര്‍ രക്തസാക്ഷികളായി.

ലോക തൊഴിലാളി ജനതയുടെ ക്ഷേമത്തിനു വേണ്ടി സ്വന്തം ജീവിതം ബലിയര്‍പ്പിക്കേണ്ടി വന്ന അമേരിക്കന്‍ തൊഴിലാളികളുടെ ആത്മത്യാഗത്തിന്‍റെ ഓര്‍മ്മ കുറിപ്പ് കൂടിയാണ് മേയ് ദിനം.

1884 ല്‍ ഫെഡറേഷന്‍ ഓഫ് ഓര്‍ഗനൈസ്ഡ് ട്രേഡ്സ് ആന്‍റ് ലേബര്‍ യൂണിയന്‍ എന്ന തൊഴിലാളി യൂണിയനുകളുടെ സംഘടന ജോലി സമയം എട്ട് മണിക്കൂറാക്കി സ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു.

1886 മേയ് ഒന്നിന് ഈ നിയമം പ്രാബല്യത്തില്‍ വരണമെന്നായിരുന്നു അവരുടെ ആവശ്യം. അക്കാലത്ത് തൊഴിലാളികളെ അടിമകളെപ്പോലെ പത്തും പതിനാലും മണിക്കൂര്‍ ജോലി ചെയ്യിച്ചിരുന്നു.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :