ന്യൂട്ടന്‍ പകരം പിറന്ന പ്രതിഭ!

ടി ശശി മോഹന്‍

WEBDUNIA|
സര്‍ ഐസക് ന്യൂട്ടണ്‍ ഒരു മഹാശാസ്ത്രപ്രതിഭയ്ക്ക് പകരം പിറന്നതാണെന്ന് പറഞ്ഞാല്‍ തെറ്റില്ല. ഭൂമി ഉരുണ്ടതാണെന്ന് ലോകത്തോട് വിളിച്ചു പറഞ്ഞ ഗലീലിയോ ഗലീലി എന്ന അതുല്യ പ്രതിഭ മരിച്ച അതേവര്‍ഷമാണ് (1642 ല്‍ ) ന്യൂട്ടണ്‍ ജനിച്ചത്.

ആധുനിക ശാസ്ത്രത്തിന്‍റെ പിതാവ് എന്ന ബഹുമതി നേടിയ സര്‍ ഐസക് ന്യൂട്ടണ്‍ ഈ ലോകത്തോട് വിടപറഞ്ഞിട്ട് ഇന്ന് 281 വര്‍ഷം തികയുന്നു. 1727 മാര്‍ച്ച് 31 ന് ആണ് അദ്ദേഹം അന്തരിച്ചത്.

ഇംഗ്ളണ്ടില്‍ ലിങ്കണ്‍ഷയറിലെ വൂള്‍സ്ത്രോപ്പില്‍ ജനിച്ച ന്യൂട്ടണ്‍, ട്രിനിറ്റി, കേംബ്രിഡ്ജ് എന്നീ സര്‍വകലാശാലകളിലായാണ് പഠനം നടത്തിയത്. പഠനകാലത്ത് തന്നെ ഗണിതത്തിലും പ്രകൃതി നിയമങ്ങളിലും അതീവതാല്‍പര്യം കാട്ടിയിരുന്നു.

ഭൂഗുരുത്വാകര്‍ഷണ നിയമം ലോകത്തിനു മുന്നില്‍ വിവരിച്ചതോടെയാണ് ന്യൂട്ടണ്‍ ശാസ്ത്രലോകത്തിന്‍റെ നെടുനായകത്വത്തിലേക്ക് ഉയര്‍ന്നത്. 1687 ല്‍ പ്രസിദ്ധീകരിച്ച "പ്രിന്‍സിപിയ മാത്തമാറ്റിക്ക' എന്ന രചനയും 1704 ല്‍ പ്രസിദ്ധീകരിച്ച "ഒപ്റ്റിക്സും' ന്യൂട്ടണെ ശാസ്ത്രലോകം തിരിച്ചറിയാന്‍ ഇടയാക്കി.

കാല്‍കുലസ്, ഗ്രഹങ്ങളുടെ സഞ്ചാരവും ഗുരുത്വാകര്‍ഷണവും, പ്രകാശവും നിറങ്ങളും തുടങ്ങി നിരവധി ശാസ്ത്ര സത്യങ്ങള്‍ ഫലപ്രദമായി വിശദീകരിക്കാന്‍ ന്യൂട്ടണ് കഴിഞ്ഞു.

ഹാലി വാല്‍ നക്ഷത്രത്തിന്‍റെ പേരിനൊപ്പം അനശ്വരനായ എഡ്മണ്ട് ഹാലി എന്ന പ്രശസ്തനായ വാനനിരീക്ഷകന്‍ ന്യൂട്ടന്‍റെ അടുത്ത സുഹൃത്തായിരുന്നു.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :