ഡയാന:മരണമില്ലാത്ത രാജകുമാരി

FILEFILE
ഡയാന മരിച്ചിട്ട് വെള്ളിയാഴ്‌ച 10 വര്‍ഷം തികഞ്ഞു. എന്നാല്‍ ലോകത്തിന് ഈ രാ‍ജകുമാരിയോടുള്ള ആരാധനയില്‍ ഒരു കുറവും വന്നിട്ടില്ല. എത്ര കേട്ടാലും മതി വരാത്ത യക്ഷിക്കഥയാണ് ഡയാനയുടേത്.

ഡയാനയുടെ വസ്‌ത്രത്തിന് ലഭിച്ച ഞെട്ടിച്ച വില, മരിക്കുമ്പോള്‍ ഡയാന ഗര്‍ഭിണിയായിരുന്നുവെന്ന് റിപ്പോര്‍ട്ട്, ഡയാനയെ കൊന്നതാണെന്ന അഭ്യൂഹം.... നിഗൂഡതകളും വിസ്‌മയങ്ങളും ഈ വെയില്‍‌സ് രാജകുമാരിയെ വിട്ടൊഴിയുന്നില്ല. ഇത്രയധികം വാര്‍ത്താ പ്രാധാന്യം ഈ രാജകുമാരി ആഗ്രഹിച്ചിരുന്നോ?. എന്നാല്‍ ഒരു കാര്യം ഉറപ്പാണ്. സ്വന്തം വ്യക്തി സ്വാതന്ത്ര്യത്തിന്‍റെ മൂല്യം ഈ രാജകുമാരി ഒരു പാട് തിരിച്ചറിഞ്ഞിരുന്നു. എന്നാല്‍, ഫെമിനിസ്റ്റുകള്‍ പോലും ഈ സ്‌ത്രീയെക്കുറിച്ച് അധികം സംസാരിക്കാറില്ല.

വിവാ‍ഹത്തിന് മുമ്പ് കന്യകാത്വ പരിശോധന നേരിടേണ്ടി വന്ന ഡയാന വിവാഹ ശേഷം ചാള്‍സിനെ ഒരു പാട് സ്നേഹിച്ചു. എന്നാല്‍, ആണ്‍കുട്ടികള്‍ക്കുള്ള സ്‌കൂളില്‍ കര്‍ശന ചിട്ടയോടെ പഠിച്ച ചാള്‍സിന് ഒരിക്കലും സ്‌നേഹം പ്രകടിപ്പിക്കാന്‍ അറിയുമായിരുന്നില്ല. അതോടൊപ്പം ചാള്‍സിന്‍റെ ഉള്ളില്‍ നിറയെ കാമില പാര്‍ക്കറായിരുന്നു. അങ്ങനെ കൊട്ടാരത്തിലെ തിളങ്ങുന്ന ചുമരുകള്‍ ഡയാനയെ വീര്‍പ്പു മുട്ടിച്ചു.

സ്‌നേഹം തേടി അവളുടെ ഹൃദയം അലഞ്ഞു. അതോടെ ബ്രിട്ടീഷ് പാപ്പരാസികള്‍ക്ക് ഉത്സാഹമായി. അര്‍ദ്ധനഗ്നയായി കാമുകന്‍റെ കൂടെ കടല്‍ തീരത്ത് കുളിക്കുന്ന ഡയാനയുടെ ഡ്യൂപ്പിന്‍റെ ഫോട്ടോകളെടുത്ത് അത് ഡയാനയുടേതെന്ന് പറഞ്ഞ് ഒരു പത്രം പ്രസിദ്ധീകരിച്ചിരുന്നു. തെറ്റ് ഏറ്റു പറഞ്ഞ് പത്രം പിന്നീട് മാപ്പു പറഞ്ഞു. അവസാനം പാപ്പരാസികളില്‍ നിന്ന് രക്ഷ തേടിയുള്ള പാച്ചലില്‍ ഡയാനയുടെ ജീവിതം അവസാനിച്ചു

WEBDUNIA|
ആഫ്രിക്കയിലെയും മൂന്നാം ലോക രാജ്യങ്ങളിലെയും രോഗികളെയേയും ദരിദ്രരെയും സഹായിക്കാന്‍ മനസ്സ് കാട്ടിയ ഡയാനക്ക് ഒരു പക്ഷെ എലിസബത്ത് രാജ്ഞിക്ക് ലഭിച്ചതിനോളമെങ്കിലും പ്രശസ്തി ലഭിച്ചിട്ടുണ്ട്. രാജകൊട്ടാരത്തിലെ ഔപചാരികളില്ലാതെ അവര്‍ സാധാരണക്കാരുമായി അടുത്തു. അതോടൊപ്പം സ്വന്തം ലൈംഗികതയും പ്രണയവും നിശ്ചയിക്കുന്നതിനുള്ള അവകാശത്തെക്കുറിച്ചും അവര്‍ ബോധവതിയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :