ജയന്‍-വേര്‍പാടിന്‍റെ വേദന ജയന

2008 ല്‍ ജയന് 70 വയസ്സാകുമായിരുന്നു

WEBDUNIA|

ജയന്‍റെ മരണാനന്തര ജീവിതത്തിന് 28വര്‍ഷം തികയുകയാണ്. 1980 നവംബര്‍ 16 ന് വൈകുന്നേരം സാഹസികമായ ഒരു രംഗത്തിന്‍റെ ചിത്രീകരണത്തിനിടയില്‍ ജയന്‍ അന്തരിച്ചിട്ട് 2008 നവംബര്‍ 16 ന് 28 വര്‍ഷം തികയുന്നു.ജയന്‍ ജീവിച്ചിരുന്നുവെങ്കില്‍ ഇപ്പോള്‍ 70 വയസ്സാകുമായിരുന്നു. 1938 ല്‍ കൊല്ലത്തെ തേവള്ളിയിലായിരുന്നു ജനനം
മലയാനായസങ്കല്‍പ്പത്തിനപൌരുഷത്തിന്‍റെയുസാഹസികതയുടെയുപുതിയൊരമുഖകൂടി സമ്മാനിച്കൃഷ്ണന്‍ നായര്‍ എന്ജയന്‍ .വെറും ആറു വര്‍ഷം മാത്രം സിനിമയില്‍ അഭിനയിച്ച് ഇത്രയേറെ ആരാധ്യനായ നടന്‍ വേറെയുണ്ടാവില്ല-ലോക സിനിമയില്‍ പോലും-ഒരു പക്ഷെ ബ്രൂസ്‌ലീ മാത്രമായിരിക്കും ഒരപവാദം.

മലയാള സിനിമയില്‍ സത്യന്‍ കഴിഞ്ഞാല്‍ കരുത്തുറ്റ ശരീരമുള്ള നായക നടന്‍ ജയന്‍ മാത്രമായിരുന്നു. മുഖത്തിന്‍റെയും ശബ്ദത്തിന്‍റെയും മാത്രമല്ല ശരീര സൗന്ദര്യത്തിന്‍റെയും പൗരുഷം ജയന്‍ സിനിമയിലേക്ക് ആവാഹിച്ചു.

മലയാള സിനിമാ രംഗത്ത് അനുകര്‍ത്താക്കളെ ഉണ്ടാക്കിയെടുക്കാന്‍ കഴിഞ്ഞ ഏക നടന്‍ ജയന്‍ ആയിരുന്നു. ജയന്‍റെ നില്‍പ്പും നടപ്പും വാക്കും നോക്കും വസ്ത്രധാരണവുമെല്ലാം എത്രയോ പേര്‍ സ്വന്തമാക്കി കൊണ്ടു നടന്നു.

അല്‍പം കാലത്തെ അഭിനയം കൊണ്ട് ജയനെ യുവാക്കളുടെ പ്രിയ താരമാക്കിയ കാര്യങ്ങള്‍ എന്തല്ലാമായിരിക്കാം. വില്ലനായി തുടങ്ങിയ കാലത്തുപോലും അദ്ദേഹത്തെ ജനങ്ങള്‍ ഇഷ്ടപ്പെട്ടുപോയി.2ആകാരവടിവ് ആയിരുന്നു പ്രധാന കാരണം. പിന്നെ സാഹസികതയും ധീരതയും ഡ്യൂപ്പില്ലാതെ അഭിനയിക്കാന്‍ കാണിച്ച ചങ്കൂറ്റം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :