ഇന്ന് ലോകനൃത്തദിനം

നൃത്ത ദിന സന്ദേശം

WEBDUNIA|
2003 ലെ നൃത്ത ദിന സന്ദേശം

നൃത്തത്തിന്‍റെ ഇന്നത്തെ അവസ്ഥ പല സ്ഥലങ്ങളിലും പരിതാപകരമാണ്. സമൂഹത്തിലെ നിഷ്കാസിത വര്‍ഗ്ഗമാണ് തൊഴില്‍ പരമായി നൃത്തത്തെ ഉപാസിച്ചവര്‍. നൃത്തത്തെ കലയായി സ്നേഹിച്ചവരാകട്ടെ കുടുംബ ബന്ധങ്ങള്‍ക്കുള്ളില്‍ തളയ്ക്കപ്പെട്ടു.

സംസ്ഥാനങ്ങള്‍ നൃത്തത്തെ പരിപോഷിപ്പിക്കുന്നതിന് മുന്‍കൈ എടുക്കുന്നില്ല. നൃത്തങ്ങള്‍ ശാസ്ത്രീയമായി പഠിപ്പിക്കുന്ന സ്ഥാപനങ്ങള്‍ തന്നെ നന്നേ ചുരുക്കം. ഏപ്രില്‍ 29ന് അന്താരാഷ്ട്ര നൃത്തദിനത്തിലെങ്കിലും എല്ലാം മറന്നൊന്ന് നൃത്തം ചെയ്യാനൊരു സ്ഥലം ഏതാനും നിമിഷത്തേയ്ക്കെങ്കിലും ലഭിക്കട്ടെ.

യുനെസ്കോയുടെ പരീസ് അന്താരാഷ്ട്ര ഡാന്‍സ് കൗണ്‍സില്‍ (സി.ഐ.ഡി) പ്രസിഡന്‍റ് പ്രൊഫ അന്‍കിസ് റാഫ്റ്റിസാണ് ഈ സന്ദേശം നല്‍കിയത്.

2002ലെ സന്ദേശം

നര്‍ത്തകര്‍ കലാകാരന്മാരാണ്. അവര്‍ അനുഭവിക്കുന്നു, അനുഭവിപ്പിക്കുന്നു. ചലനത്തിന്‍റെയും ഭാവത്തിന്‍റെയും അനുഗ്രഹം ലഭിച്ചവരാണ് നര്‍ത്തകര്‍. പരിശുദ്ധമായ മനസും ശരീരവും ആത്മാവും അനുസ്യൂതവും ഏകവുമായ ക്രിയകളിലേക്ക് രൂപപ്പെടുത്തിക്കൊണ്ട് അവര്‍ ജീവിക്കുന്നു. എന്തും സംഭവിക്കട്ടെ. നൃത്തം നിര്‍ത്തരുത്. അത് ഈശ്വരച്ഛേയ ാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :