ഇന്ന് കുഷ്ഠരോഗ നിര്‍മ്മാര്‍ജ്ജന ദിനം

WEBDUNIA|
കുഷ്ഠരോഗം ബാധിച്ചവര്‍ക്കും അവരുടെ ബന്ധുക്കള്‍ക്ക്കും രോഗാവസ്ഥയേക്കാള്‍ ഭയാനകം രോഗികള്‍ക്ക് സമൂഹം കല്‍പ്പിക്കുന്ന വിലക്കും അയിത്തവുമാണ്. ഇത്തരത്തിലുള്ള വിവേചനത്തിനും സാമൂഹികമായ തഴയലിനും അതോടൊപ്പം വിദ്യാഭ്യാസം, തൊഴില്‍, വിവാഹം എന്നിവയ്ക്കുള്ള അവസര സമത്വമില്ലായ്മയ്ക്കും കുഷ്ഠരോഗികള്‍ ഇരയാവുന്നു.

കുഷ്ഠരോഗി എന്ന് വിളിക്കുന്നത് ഇപ്പോഴും ഒരു നിന്ദാവാചകമായിട്ടാണ് ആളുകള്‍ കരുതുന്നത്.

സാമൂഹികമായ വിവേചനം രോഗികളെ ദാരിദ്ര്യത്തിലേക്കും ഏകാന്തതയിലേക്കും കൊണ്ടെത്തിക്കുന്നു. യു.എന്‍., ആം‌നെസ്റ്റി ഇന്‍റര്‍നാഷണല്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍ എന്നിവര്‍ മാത്രമാണ് പലപ്പോഴും ഈ രോഗികളുടെ രക്ഷയ്ക്കെത്തുന്നത്. രോഗം ഭേദമായവര്‍ക്കു പോലും സമൂഹത്തില്‍ മാന്യമായ സ്ഥാനം ലഭിക്കുന്നില്ല എന്നതാണ് വാസ്തവം.

1980 വരെ ആന്‍റിബയോട്ടിക്കുകളുടെ ഒരു മിശ്രിതം ഏതാണ്ട് ഒന്നര കോടിയിലേറെ കുഷ്ഠരോഗികളുടെ അസുഖം മാറ്റാന്‍ സഹായിച്ചു. ഇന്നത് 2,50,000 ആയി ചുരുങ്ങിയിട്ടുണ്ട്. മൈക്കോ ബാക്‍ടീരിയം ലെപ്രെ എന്ന പകരുന്ന ഒരുതരം പതുക്ക വളരുന്ന ബേസിലസ് ആണ് ഈ രോഗത്തിനു കാരണം. ഇന്ത്യയില്‍ ഇപ്പോഴും എഴുനൂറോളം കുഷ്ഠരോഗ കോളനികളുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :