ആവശ്യമുണ്ട്:ഇന്ത്യന്‍ സേനയില്‍ 11000 ഓഫീസര്‍മാരെ

അനില്‍ ഫിലിപ്പ്

PROPRO
നിങ്ങള്‍ കാണാന്‍ തീര്‍ത്തും സാദ്ധ്യതയില്ലാത്ത ഒരു പരസ്യമാണിത്. എന്നാല്‍ ഇന്ത്യന്‍ കരസേനയില്‍ 11000 ഓഫീസര്‍മാരുടെ ഒഴിവ് നിലനില്‍ക്കുന്നു എന്നതൊരു വാസ്തവമാണെന്ന് ഇന്ത്യന്‍ ഹെഡ് ക്വാര്‍ട്ടേഴ്സ് അഡ്‌ജുറ്റന്‍റ് ജനറല്‍ (പ്രതിരോധ മന്ത്രാലയം) തോമസ് മാത്യു പറഞ്ഞു.

തിരുവനന്തപുരത്ത് സേനാ റിക്രൂട്ട്‌മെന്‍റ് റാലി ഫ്ലാഗ് ഓഫ് ചെയ്തതിനു ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. സൈനികര്‍ക്കുള്ള റിക്രൂട്ട്‌മെന്‍റ് റാലിയില്‍ കാണപ്പെട്ട അഭൂതപൂര്‍വ്വമായ തിരക്കില്‍ അദ്ദേഹം സന്തുഷ്ടി പ്രകടിപ്പിച്ചു.

ഷോര്‍ട്ട് സര്‍വ്വീസ് കമ്മീഷന്‍ ഗ്രേഡുകളിലാണ് ന്യൂനത നിലനില്‍ക്കുന്നത്. സേനയ്ക്ക് ഇനിയും വളരെയധികം ക്യാപ്റ്റന്‍‌മാരെയും മേജര്‍‌മാരെയും ആവശ്യമുണ്ട്. സൈനികരുടെ അഭാവത്തേക്കുറിച്ചു വിശദീകരിക്കവേ മേജര്‍ ജനറല്‍ എം എന്‍ കാഷിദ് (അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍) പറഞ്ഞു

. ഈ വിടവ് നികത്താന്‍ സേന നാല് ഫലപ്രദമായ സമീപനങ്ങള്‍ സ്വീകരിച്ചു തുടങ്ങിയിരിക്കുന്നു. യുവാക്കളെ ലക്‍ഷ്യം വച്ച് സേനയിലെ ജീവിതത്തേക്കുറിച്ച് ദൂരവ്യാപകമായി പ്രചരണ പരിപാടികള്‍ ആരംഭിച്ചിട്ടുണ്ട്.

WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :