അബ്ദുറഹ് മാന്‍ സാഹിബ്- -സത്യസന്ധതയുടെ ആള്‍രൂപം

2007ല്‍ അദ്ദേഹം അന്തരിച്ചിട്ട് 62 കൊല്ലം

muhammad abdukl rahmaan sahib
WDWD
ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തിലെ വീരസേനാനിയും കേരള രാഷ്ട്രീയത്തിലെ തിളങ്ങുന്ന നക്ഷത്രവുമായിരുന്നു മുഹമ്മദ് അബ്ദുല്‍ റഹിമാന്‍. അബ്ദുള്‍ റഹിമാന്‍ സാഹിബ് എന്നാണ് അദ്ദേഹത്തെ എല്ലാവരും വിളിച്ചിരുന്നത്.

2005 നവംബര്‍ 23 ന് അദ്ദേഹം അന്തരിച്ചിട്ട് 60 വര്‍ഷം തികയുന്നു. സത്യസന്ധനായ രാഷ്ട്രീയ പ്രവര്‍ത്തകനായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്‍റെ ജ-ീവിതം രാജ-്യത്തിനും മതനിരപേക്ഷതക്കും വേണ്ടിയുള്ള ബലിദാനമായിരുന്നു.

1945 ല്‍ ജ-യില്‍ജ-ീവിതം കഴിഞ്ഞു പുറത്തിറങ്ങിയ അദ്ദേഹം കഷ്ടിച്ച് രണ്ടരമാസമേ ജ-ീവിച്ചിരുന്നുള്ളു. നവംബര്‍ 23 ന് കോഴിക്കോട്ടെ കൊടിയത്തൂരില്‍ പ്രസംഗം കഴിഞ്ഞ് തിരിച്ചുവരുമ്പോഴായിരുന്നു അദ്ദേഹത്തിന്‍റെ അന്ത്യം.

സത്യസന്ധതയുടെ ആള്‍രൂപമെന്ന് രാജ-ഗോപാലാചാരി അദ്ദേഹത്തെ വിശേഷിപ്പിച്ചുവെങ്കിലും അക്കാലത്ത് മദിരാശി സംസ്ഥാനത്തെ മന്ത്രിയാവാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. നയതന്ത്രജ-്ഞതയില്ല എന്നതായിരുന്നു അദ്ദേഹത്തിന്‍റെ പ്രധാന പോരായ്മ.

അലിഗഡ് മുസ്ളീം യൂണീവേഴ്സിറ്റിയില്‍ പഠിക്കുമ്പോള്‍ ഗാന്ധിജ-ിയുടെ ആഹ്വാനം കേട്ട് , തന്‍റെ ഐ.എ.എസ് മോഹങ്ങള്‍ ഉപേക്ഷിച്ച് അബ്ദുള്‍ റഹിമാന്‍ സാഹിബ് മലബാറിലെത്തി സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുക്കുകയായിരുന്നു.

ചുരുങ്ങിയ കാലംകൊണ്ട് അദ്ദേഹം സ്വാതന്ത്ര്യ വാഞ്ച്ഛയുടെയും സത്യസന്ധതയുടെയും മതനിരപേക്ഷതയുടെയും പ്രതീകമായി മാറി. സ്ത്രീവിദ്യാഭ്യാസത്തിന് വേണ്ടിയും മുസ്ളീങ്ങള്‍ക്കിടയിലെ അന്ധവിശ്വാസത്തിനും അനാചാരങ്ങള്‍ക്കും എതിരായി അദ്ദേഹം പ്രവര്‍ത്തിച്ചു.

കോഴിക്കോട്ട് അല്‍ അമീന്‍ എന്നൊരു പത്രം അദ്ദേഹം തുടങ്ങി. വിശ്വസ്തന്‍ എന്നാണ് ആ വാക്കിന് അര്‍ത്ഥം. സാമ്രാജ-്യത്വ ശക്തികള്‍ പലതവണ അല്‍ അമീന്‍ പത്രം പൂട്ടി. അദ്ദേഹത്തെ ജ-യിലിലിട്ടു.

WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :