കപ്പകൃഷി അഥവാ കപ്പ നട്ടകഥ...

കപ്പ,അധ്യാപകന്‍,കൃഷി
പാലക്കാട്| vishnu| Last Modified ചൊവ്വ, 15 ജൂലൈ 2014 (11:58 IST)
നട്ടാല്‍ അത് ചരിത്രമാകുമെന്ന് ആരും കരുതില്ല. ഒരു കപ്പത്തണ്ട് നട്ടല്‍ ചൊലപ്പോള്‍ ഭാഗ്യമുണ്ടെങ്കില്‍ 30 കിലോയോളം കിട്ടിയെങ്കിലായി, അതും രാസവളം പ്രയോഗിച്ച് നീരുവറ്റി ഗര്‍ഭം ധരിച്ച കപ്പകള്‍. എന്നാല്‍ കപ്പ മനമറിഞ്ഞ് വളര്‍ന്നാല്‍ എന്തുചെയ്യും.

കൂറ്റനാട്ടിലെ എന്‍ പ്രദീപ്കുമാറെന്ന അധ്യാപകന്‍ കപ്പനട്ടപ്പോള്‍ കപ്പയും മനമറിഞ്ഞ് വളര്‍ന്നു. വിളവെടുത്തപ്പോഴോ ഒറ്റമൂടില്‍നിന്ന് 50 കിലോഗ്രാം കപ്പ! ഇതൊന്നര കപ്പ തന്നെ മാഷേ എന്ന് നാട്ടുകാരും. യുവ കഥാകൃത്തുകൂടിയായ പ്രദീപ് കുമാറിന് കഥയെഴുതാനുള്ള തുമ്പും നല്‍കിയാണ് കപ്പ ചരിത്രമായത്.

കപ്പ നട്ടത്
അന്താരാഷ്ട്ര കുടുംബക്കൃഷി വര്‍ഷമായതിനാല്‍ അത് മറ്റൊരു യാദൃച്ചികതയുമായി. അധ്യാപനത്തിന്റെ ഇടവേളകളില്‍ വീട്ടാവശ്യത്തിന് പച്ചക്കറിയും വാഴയും കൃഷി ചെയ്യുന്ന സ്വഭാവമുണ്ട് ഇദ്ദേഹത്തിന്. നഴ്‌സറി നടത്തുന്ന സുഹൃത്തില്‍ നിന്ന് ലഭിച്ച കപ്പത്തണ്ടാണ് ഇദ്ദേഹം കഴിഞ്ഞ വര്‍ഷം നട്ടത്.

വിളവെടുക്കാനായി അവസാനം നാട്ടൂകാര്‍ കൂടേണ്ടി വന്നു എന്നുമാത്രം. വിളവെടുത്ത കപ്പ കണ്ട് വിളവെടുത്തവരും കാണാണ്‍ വന്നവരും ഒരുപോലെ ഞെട്ടി. കപ്പകൃഷി അങ്ങനെ കപ്പനട്ട കഥയായി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :