അധികാരികൾ ഉണരുക, നീതിയ്ക്കായി മിഷേലിനൊപ്പം: നിവിൻ പോളി

ഞായര്‍, 12 മാര്‍ച്ച് 2017 (15:31 IST)

Widgets Magazine

സി എ വിദ്യാര്‍ഥിനി മിഷേല്‍ ഷാജിയുടെ മരണം അസ്വാഭാവികമാണെന്ന് കാണിച്ച് വീട്ടുകാർ പൊലീസിൽ പരാതി നൽകിയിരുന്നു. ഇക്കാര്യത്തിൽ വീട്ടുകാരുടെ ആവശ്യത്തിനൊപ്പം നില്‍ക്കുന്നുവെന്ന് നടന്‍ നിവിന്‍ പോളി. 
 
ഒരു കുടുംബത്തിന്റെ പ്രതീക്ഷ തകര്‍ത്താണ് ആ പെണ്‍കുട്ടിയുടെ വിയോഗമെന്നും നീതിക്കായുള്ള കുടുംബത്തിന്റെ പോരാട്ടത്തെ പിന്തുണയ്ക്കണമെന്നും നിവിന്‍ പറയുന്നു. അധികാരികള്‍ ഉണരണമെന്ന് നിവിൻ പോളി ഫേസ്ബുക്കിൽ കുറിച്ചു. നിവിനിന് പിന്നാലെ നടന്മാരായ ഉണ്ണി മുകുന്ദൻ, ടൊവിനോ തോമസ് എന്നിവരും മിഷേ‌ലിന് നീതി ലഭിയ്ക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ്. 
 
ഇക്കഴിഞ്ഞ ആറിനാണ് ഇലഞ്ഞി പെരിയപ്പുറം സ്വദേശിയായ മിഷേല്‍ ഷാജി (18) യുടെ മൃതദേഹം എറണാകുളം വാര്‍ഫിന് സമീപത്തുനിന്ന് കായലില്‍ കണ്ടെത്തിയത്. പെണ്‍കുട്ടിയുടേത് ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനമെങ്കിലും അതിന് സാധ്യതയില്ലെന്ന് വീട്ടുകാരും സുഹൃത്തുക്കളും ഉറപ്പിച്ച് പറയുന്നു. Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

എൻ ഡി എ വിടുന്ന പ്രശ്നമില്ല : തുഷാര്‍ വെള്ളാപ്പള്ളി

എൻ ഡി എ വിടാൻ തീരുമാനിച്ചിട്ടില്ലെന്ന് ബി ഡി ജെ എസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി. എൻ ഡി ...

news

പതിമൂന്നുകാരനെ പീഡിപ്പിച്ച 47 കാരന്‍ അറസ്റ്റില്‍

ട്യൂഷനുപോയ വിദ്യാര്‍ത്ഥിയെ ബലമായി പിടിച്ചുകൊണ്ടുപോയി പ്രകൃതിവിരുദ്ധ പീഡനത്തിനു ...

news

പൊങ്കാലയ്ക്കിടെ മാല മോഷണം: യുവതി പിടിയില്‍

വിശ്വപ്രസിദ്ധമായ ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിനിടെയുള്ള തിക്കിലും തിരക്കിനുമിടയ്ക്ക് ...

news

പീഡനത്തിനിരയാക്കിയ പെണ്‍കുട്ടിയുടെ ദൃശ്യങ്ങള്‍ ഫേസ്ബുക്കിലിട്ടു: പ്രതി പിടിയില്‍

തലസ്ഥാന നഗരിയിലെ കോളേജ് വിദ്യാര്‍ത്ഥിനിയെ മൊബൈല്‍ ഫോണ്‍ വഴി പരിചയപ്പെട്ട് വിവാഹ വാഗ്ദാനം ...

Widgets Magazine