Widgets Magazine
Widgets Magazine

അയാൾ അടുത്തേയ്ക്ക് വരുമ്പോൾ തയ്യാറെടുക്കുക... ഇല്ലെങ്കിൽ നഷ്ടപ്പെടുന്നത് ജീവിതവും സ്വപ്നവുമാകും

വെള്ളി, 21 ഏപ്രില്‍ 2017 (15:02 IST)

Widgets Magazine

കേരളത്തിലെ യഥാർത്ഥ പ്രശ്നമെന്താണ്?. ഈ ചോദ്യത്തിന് പെട്ടന്നൊരു മറുപടി നൽകാൻ ആകില്ല എന്നതാണ് സത്യം. എന്നാൽ, ഭൂരിപക്ഷം ആളുകളും പറയുന്ന പ്രശ്നങ്ങളിൽ കുട്ടികൾക്ക് നേരെയുള്ള അതിക്രമങ്ങൾ ഉണ്ടാകുമെന്ന് ഉറപ്പാണ്. കഴിഞ്ഞ കുറെ നാളുകളായി വന്നുകൊണ്ടിരിക്കുന്ന റിപ്പോർട്ടുകൾ ഞെട്ടിക്കുന്നതാണ്. 
 
കുട്ടികളെ തട്ടിക്കൊണ്ട് പോകലായിരുന്നു ആദ്യമൊക്കെ. എന്നാൽ ഇപ്പോൾ അവരെ ലൈംഗികമായി ചൂഷണം ചെയ്യുക എന്നതാണ് പലരുടെയും ലക്ഷ്യം. കുട്ടികളോടുള്ള ലൈംഗിക ചൂഷണങ്ങളെ കുറിച്ച് വ്യക്തമായി ചർച്ച ചെയ്യാൻ തന്നെ പലരും മടിയ്ക്കുന്നു. ആ ചിന്തതന്നെ മാതാപിതാക്കൾക്കു താങ്ങാവുന്നതിലും അപ്പുറമാണ്‌.
 
നമ്മുടെ കുഞ്ഞുങ്ങളുടെ സുരക്ഷ ബോധ്യപ്പെടുത്തേണ്ടത് നമ്മുടെ അവകാശമാണ്. മാതാപിതാക്കളാണ് അത് പഠിപ്പിക്കേണ്ടത്. സമൂഹത്തെ കുറിച്ച് വിശദമായി അവർക്ക് പറഞ്ഞ് മനസ്സിലാക്കുക. കുഞ്ഞുമനസ്സ് അത് എങ്ങനെ ഉൾക്കൊള്ളും എന്നത് പ്രധാനപ്പെട്ട കാര്യമാണ്. അവരുടെ മനസ്സിൽ കയറുന്ന രീതിയിൽ ആകണം അത്. 
 
മാതാപിതാക്കൾ കുട്ടികൾക്ക് ഒരു സംരക്ഷണ കവചമായിരിക്കുക. ലൈംഗികതയും ലൈംഗിക ചൂഷണത്തെയും സംബന്ധിച്ച വ്യക്തമായ കാര്യങ്ങൾ കുട്ടികൾക്ക് പറഞ്ഞ് മനസ്സിലാക്കുക. അപരിചിതരുമായി ഇടപഴകുമ്പോൾ  ആത്മരക്ഷയ്‌ക്കായി എന്തൊക്കെ ചെയ്യണമെന്നും എന്തെല്ലാം ശ്രദ്ധിക്കണമെന്നും അവർക്ക് പറഞ്ഞ് കൊടുക്കുക. ഇതിന്റെയെല്ലാം ഉത്തരവാദിത്വം മാതാപിതാക്കൾക്കാണ്. 
 
കുട്ടികൾക്കെതിരെയുള്ള ലൈംഗിക ചൂഷണമെന്ന് പറയുമ്പോൾ മാതാപിതാക്കൾക്ക് ഓർമ വരിക അപരിചിതരെയാകും. അവരുടെ കാഴ്ചപ്പാടിൽ അവരായിരിക്കും വില്ലന്മാർ. എന്നാൽ, കണക്കുക‌ൾ പ്രകാരം കുട്ടികളെ ചൂഷണം ചെയ്യുന്നവരിൽ ഏകദേശം 90 ശതമാനം ആളുകളും കുട്ടിക്ക് അറിയാവുന്ന, അവർക്ക് വിശ്വാസമുള്ള വ്യക്തികളാണു വില്ലന്മാർ.
 
അടുത്ത് വന്നിരിക്കുമ്പോൾ മാറിയിരിക്കുക. അല്ലെങ്കിൽ അവരോട് മാറിയിരിക്കാൻ ആവശ്യപ്പെടുക. പ്രവൃത്തികൾ തെറ്റാണെന്ന് ഉറപ്പ് വന്നാൽ നോ പറയുക. അവരെ അകറ്റി നിർത്തുക. ഉപദ്രവിക്കാനാണ് ഉദ്ദേശമെങ്കിൽ അലറി വിളിക്കുക. മിഠായികൾ തന്നാൽ വാങ്ങരുതെന്ന് മാതാപിതാ‌ക്കൾ പറയുന്നത് ഇതുകൊണ്ടാണ്.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

കേരളം സ്വന്തം ബ്രാന്‍ഡില്‍ മദ്യം നിര്‍മ്മിക്കാന്‍ തയ്യാറാകണമെന്ന് മദ്യ ഉപഭോക്തൃസംരക്ഷണ സമിതി

കേരളം സ്വന്തം ബ്രാന്‍ഡില്‍ മദ്യം നിര്‍മ്മിക്കണമെന്ന് മദ്യ ഉപഭോക്തൃസംരക്ഷണ സമിതി. ...

news

പാന്‍കാര്‍ഡിന് ആധാര്‍ നിര്‍ബന്ധമാക്കാന്‍ കേന്ദ്രസര്‍ക്കാരിന് എന്ത് അധികാരമാണുള്ളത് ? രൂക്ഷവിമര്‍ശനവുമായി സുപ്രീം കോടതി

പാന്‍ കാര്‍ഡ് എടുക്കുന്നതിനായി എന്ത് അടിസ്ഥാനത്തിലാണ് ആധാര്‍ നിര്‍ബന്ധമാക്കിയതെന്ന് ...

news

എംഎൽഎ ഹോസ്റ്റലിൽ പതിനേഴുകാരി കൂട്ട ബലാത്സംഗത്തിനിരയായി

എംഎൽഎ ഹോസ്റ്റലിൽ പതിനേഴുകാരി കൂട്ട ബലാത്സംഗത്തിനിരയായതായി റിപ്പോര്‍ട്ട്. മഹാരാഷ്ട്രയിലെ ...

news

തമിഴ്‌രാഷ്ട്രീയ പ്രതിസന്ധിക്ക് പരിസമാപ്തി; പളനിസ്വാമി മുഖ്യമന്ത്രിയായി തുടരും, ചിന്നമ്മയ്ക്ക് പകരം ഒപിഎസ് ജനറൽ സെക്രട്ടറി

ചെന്നൈ: തമിഴ് രാഷ്ട്രീയത്തില്‍ അണ്ണാ ഡിഎംകെയിൽ ഒത്ത്തീര്‍പ്പിന് ധാരണ. ഒ പനീർസെൽവം ...

Widgets Magazine Widgets Magazine Widgets Magazine