ലോക്‍സഭാ സീറ്റ് സികെ ജാനുവിന് ?; ഇടതുലക്ഷ്യം എന്‍ഡിഎ സഖ്യം പൊളിക്കല്‍ ?

ലോക്‍സഭാ സീറ്റ് സികെ ജാനുവിന് ?; ഇടതുലക്ഷ്യം എന്‍ഡിഎ സഖ്യം പൊളിക്കല്‍ ?

  ck janu , LDF , BJP , സി കെ ജാനു , ബിജെപി , തെരഞ്ഞെടുപ്പ് , എല്‍ ഡി എഫ്
തിരുവനന്തപുരം| jibin| Last Modified ബുധന്‍, 5 ഡിസം‌ബര്‍ 2018 (19:12 IST)
ശബരിമല പ്രതിഷേധം ആളിക്കത്തിക്കാന്‍ കോപ്പ് കൂട്ടിയ ബിജെപിയെ ഞെട്ടിച്ചു കൊണ്ടായിരുന്നു സികെ ജാനു നേതൃത്വം കൊടുക്കുന്ന ജനാധിപത്യ രാഷ്‌ട്രീയ സഭ ഇടതുപക്ഷത്തേക്ക് തിരിഞ്ഞത്. വാഗ്ദാനങ്ങള്‍ നല്‍കാതിരുന്നതും മുന്നണിയില്‍ പരിഗണന ലഭിക്കാത്തതുമാണ് എന്‍ഡിഎ വിടാന്‍ ജാനുവിനെ പ്രേരിപ്പിച്ചത്.

ഇടതുബന്ധം ഊട്ടിയുറപ്പിക്കാനുള്ള ജാനുവിന്റെ ശ്രമം വിജയം കാണുന്നുണ്ട്. മുന്നണി വിപുലീകരണം ഉണ്ടാകുമെന്ന ഇടതു മുന്നണി കണ്‍വീനര്‍ എ വിജയരാഘവന്‍റെ പ്രതികരണം അതിന്റെ തെളിവാണ്.

മുന്നണിയില്‍ കക്ഷിയാക്കണമെന്ന ആവശ്യത്തിനൊപ്പം ലോക്‍സഭാ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ പ്രാതിനിധ്യം വേണമെന്നുമുള്ള ജനാധിപത്യ രാഷ്‌ട്രീയ സഭയുടെ ആവശ്യം ഇടത് നേതാക്കൾ ഭാഗികമായി അംഗീകരിച്ചതായാണ് റിപ്പോര്‍ട്ട്.

ലോക്‍സഭാ തെരഞ്ഞെടുപ്പില്‍ വയനാട് മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയാക്കാമെന്ന വാഗ്ദാനം ജാനുവിന് ലഭിച്ചതായാണ് പുറത്തുവരുന്ന സൂചന. മന്ത്രി എകെ ബാലൻ, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ എന്നിവരുമായി നടത്തിയ ചര്‍ച്ചയിലാണ് ഈ തീരുമാനം ഉണ്ടായത്. സിപിഐ ആണ് ഇക്കാര്യത്തില്‍ കൂടുതല്‍ താല്‍പ്പര്യം കാണിക്കുന്നത്.

ജാനുവിനെ മത്സരരംഗത്ത് എത്തിക്കുന്നതിന്റെ ആദ്യ പടിയായി മുന്നണി പ്രവേശനമാകും നടക്കുക. ഈ മാസം 26ന് ചേരുന്ന എല്‍ഡിഎഫ് യോഗത്തിലെ പ്രധാന അജണ്ടയും ഇതാണ്.

എന്‍ഡിഎയില്‍ നിന്ന് ചുവടുമാറ്റാന്‍ ജനാധിപത്യ രാഷ്‌ട്രീയ സഭയെ പ്രേരിപ്പിച്ച പ്രധാന കാരണം
അവഗണനയായിരുന്നു. സമാനമായ പ്രതിസന്ധിയാണ് ബിഡിജെഎസും വെച്ചു പുലര്‍ത്തുന്നത്. നിലവിലെ രാഷ്‌ട്രീയ സാഹചര്യത്തില്‍ എന്‍ഡിഎ വിടാന്‍ ബിഡിജെഎസ് തയ്യാറാകില്ലെങ്കിലും ഈ ബന്ധം അധികം നാള്‍ മുന്നോട്ട് പോകില്ല.

ഇടതു മുന്നണിയില്‍ ജനാധിപത്യ രാഷ്‌ട്രീയ സഭയ്‌ക്ക് ലഭിച്ച പ്രാധാന്യം തിരിച്ചറിഞ്ഞ് വൈകാതെ ബിഡിജെഎസും ഒപ്പമെത്തുമെന്നാണ് ഇടതുപക്ഷം വിശ്വസിക്കുന്നത്. ലോക്‍സഭാ സ്ഥാനാര്‍ഥിത്വത്തിനു പിന്നാലെ
ബോര്‍ഡ് കോര്‍പറേഷന്‍ സ്ഥാനങ്ങളില്‍ പരിഗണന നല്‍കുമെന്നും ജാനുവിനെ അറിയിച്ചതായാണ് വിവരം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :