സൗമ്യ, ജിഷ... മിഷേൽ? ഇവൾക്കും വേണം നീതി

തിങ്കള്‍, 13 മാര്‍ച്ച് 2017 (09:23 IST)

Widgets Magazine

സൂര്യനെല്ലി പെൺകുട്ടി, നിർഭയ, സൗമ്യ, ജിഷ... കേരളം മറക്കില്ല ഈ പേരുകൾ. ഇപ്പോഴിതാ ഇവരുടെ പട്ടികയിലേക്ക് മറ്റൊരാൾ കൂടി - ഷാജി വർഗീസ്. മിഷേലിന്റെ മരണം ദുരൂഹതകൾ നിറഞ്ഞതാണ്. ആത്മഹത്യ ചെയ്യേണ്ട ഒരു കാര്യവും ഇല്ലാത്ത പെൺകുട്ടി. എന്നിട്ടും അവൾ മരണപ്പെട്ടു. ആത്മഹത്യയല്ലെന്നും കൊലപാതകമാണെന്നും കാണിച്ച് മിഷേലിന്റെ കുടും‌ബം മുഖ്യമന്ത്രിക്ക് പരാതി നൽകി.
 
സൗമ്യയ്ക്കും ജിഷയ്ക്കും നീതി ലഭിയ്ക്കാൻ സോഷ്യൽ മീഡിയകൾ ക്യാമ്പെയ്നുകൾ സംഘടിപ്പിച്ചിരുന്നു. ദുരൂഹത നിറഞ്ഞ മരണമായതിനാൽ ഇവളും നീതി അർഹിക്കുന്നു. മിഷേലിന്റെ നീതിയ്ക്ക് വേണ്ടി നമുക്ക് ശബ്ദമുയർത്താം. മിഷേലിന്റെ ചിത്രം പ്രൊഫൈൽ ചിത്രമാക്കിയും ഹാഷ് ടാഗിലൂടെയുമാണ് മിഷേലിന് വേണ്ടി ശബ്ദമുയരുന്നത്.
 
നടന്മാരായ നിവിൻ പോളിയും ജൂഡ് ആന്റണിയും കുഞ്ചാക്കോ ബോബനും ടൊവിനോ തോമസും ഉണ്ണി മുകുന്ദനും മിഷേ‌ലിന്റെ നീതി ആവശ്യപ്പെട്ട് ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. മാർച്ച് അഞ്ചിന് ഹോസ്റ്റലിൽ നിന്നും കലൂർ പള്ളിയിലേക്ക് പുറപ്പെട്ട മിഷേലിനെ കാണാ‌താവുകയും മൃതദേഹം മാർച്ച് ആറിന് കൊച്ചി വാർഫിലാണ് കണ്ടെത്തിയത്.  Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

അവളും നമ്മുടെ പെങ്ങന്മാരിൽ ഒരാളാണ്! മിഷേലിന് നീതിയ്ക്കായുള്ള പോരാട്ടത്തിൽ കുഞ്ചാക്കോ ബോബനും

കൊച്ചി കായലില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സിഎ വിദ്യാര്‍ത്ഥിനി ...

news

ഹോ‌ളിയ്ക്ക് പുറത്തിറങ്ങരുത്! പ്രശ്നമാണ്; മേനക ഗാന്ധിയുടെ നിർദേശം അധികൃതർ നടപ്പാക്കുന്നു?

കേന്ദ്ര മന്ത്രി മേനക ഗാന്ധി പെൺകുട്ടികളോട് രാത്രി ഹോസ്റ്റലിൽ നിന്നും പുറത്തിറങ്ങരുതെന്നും ...

news

ജലക്ഷാമം അതിരൂക്ഷം, ഇനി ടിഷ്യു പേപ്പര്‍ തന്നെ രക്ഷ!

ജലക്ഷാമം അതിരൂക്ഷമായ അവസ്ഥയില്‍ സംസ്ഥാനത്തെ ഹോട്ടലുകളില്‍ ഇനി കൈ കഴുകന്‍ വെള്ളമില്ല, പകരം ...

Widgets Magazine