പിണറായി മനസുവെച്ചാല്‍ അങ്കത്തട്ടില്‍ മമ്മൂട്ടി ?; ആവേശം നിറച്ച് ക്ലൈമാക്‍സ്!

  If Pinaryai decides, Mammotty will be on election arena? waiting not over!
തിരുവനന്തപുരം| Last Updated: ബുധന്‍, 16 ജനുവരി 2019 (17:21 IST)
വരുന്ന ലോക്‍സഭാ തെരഞ്ഞെടുപ്പ് ഇടത് - വലത് മുന്നണികള്‍ക്ക് നിര്‍ണായകമാണ്. യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് പരമ്പരാഗത വോട്ട് ബാങ്കുകളില്‍ വിള്ളല്‍ വീഴുമോ എന്ന ആശങ്കയാണ് മുന്നണികളെ സമ്മര്‍ദ്ദത്തിലാക്കുന്ന പ്രധാന ഘടകം.

ശബരിമല വിഷയത്തില്‍ ബിജെപി നടത്തിയ ഇടപെടലുകള്‍ യുഡിഎഫിനെയും - എല്‍ഡിഎഫിനെയും ആശങ്കപ്പെടുത്തുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് സൂപ്പര്‍ താരങ്ങള്‍ തെരഞ്ഞെടുപ്പ് ഗോദയില്‍ ഇറങ്ങുമെന്ന
സംശയം ശക്തമായിരിക്കുന്നത്.

തിരുവനന്തപുരത്ത് നടൻ മോഹൻലാലിനെ ബിജെപി രംഗത്തിറക്കുമെന്ന അഭ്യൂഹം ശക്തമാകുമ്പോള്‍ എറണാകുളം പിടിക്കാന്‍ മമ്മൂട്ടിയെ ഇറക്കാന്‍ സി പി എം നീക്കം നടത്തുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. രാജ്യസഭാംഗമായ സുരേഷ് ഗോപിയുടെ കാര്യത്തിലും ബിജെപി ക്യാമ്പില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.

മൂന്ന് പേരിലും മമ്മൂട്ടിയുടെ രാഷ്‌ട്രീയ പ്രവേശനമാണ് കൂടുതല്‍ ചര്‍ച്ചയാകുന്നത്. സിപിഎം നേതൃത്വവുമായും മുഖ്യമന്ത്രി പിണറായി വിജയനുമായുമുള്ള അടുത്ത ബന്ധമാണ് മമ്മൂട്ടിക്ക് നേട്ടമാകുന്നത്. എറണാകുളത്തു ശക്തനായ ഒരു സ്ഥാനാര്‍ഥിയെ കണ്ടെത്താന്‍ സാധിക്കാതെ വന്നാല്‍ മെഗാസ്‌റ്റാറിനെ കളത്തിലിറക്കണമെന്ന ആവശ്യം ഒരു വിഭാഗം നേതാക്കള്‍ ഉന്നയിക്കുന്നുണ്ട്.

മമ്മൂട്ടിയുടെ കടന്നുവരവിനെതിരെ പാര്‍ട്ടിയില്‍ എതിര്‍പ്പ് ഉണ്ടാകാന്‍ സാധ്യതയില്ല. തിരുവനന്തപുരത്ത് മോഹൻലാല്‍ ഇറങ്ങിയാല്‍ എറണാകുളത്ത് മമ്മൂട്ടിക്ക് പച്ചക്കൊടി കാട്ടാം എന്ന തീരുമാനത്തിലാണ് പാര്‍ട്ടി നേതൃത്വം. മമ്മൂട്ടി അല്ലെങ്കില്‍ എറണാകുളത്ത് ആര് എന്ന ചോദ്യവും ഉയരുന്നുണ്ട്.

യുഡിഎഫ് നേതൃത്വത്തെ ഞെട്ടിച്ച് കഴിഞ്ഞ പ്രാവശ്യം ചാലക്കുടിയില്‍ നിന്ന് ഇന്നസെന്റിനെ വിജയിപ്പിച്ചെടുത്തതു പോലെയുള്ള പ്രവര്‍ത്തനം എറണാകുള്ളത്ത് മമ്മൂട്ടിയുടെ കാര്യത്തിലുമുണ്ടാകും. മമ്മൂട്ടി തെരഞ്ഞെടുപ്പ് ഗോദയിലുണ്ടെങ്കില്‍ ജയസാധ്യത ഇരട്ടിയാണെന്ന അനുമാനവും പാര്‍ട്ടിയില്‍ ശക്തമാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ മനസുവച്ചാല്‍ മമ്മൂട്ടി അങ്കത്തട്ടില്‍ ഉണ്ടാകുമെന്ന പ്രതീക്ഷയും പ്രവര്‍ത്തകരിലുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :