എന്താണീ എബോള? എബോളയേ പേടിക്കണോ?

VISHNU.NL| Last Updated: തിങ്കള്‍, 11 ഓഗസ്റ്റ് 2014 (18:46 IST)













കുറച്ചു ദിവസങ്ങളായി നാം എബോളയേക്കുറിച്ച് കേള്‍ക്കുന്നു. മാധ്യമങ്ങളില്‍ നിറയേ പൊടിപ്പും തൊങ്ങലും വച്ച് പ്രസരിക്കുന്ന വാര്‍ത്തകള്‍ നമ്മേയും ഭീതിതരാക്കിയിട്ടുണ്ട്. കൂടാതെ ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പും കൂടിയായപ്പോള്‍ അത് ഇരട്ടിച്ചു എന്നല്ലാതെ എന്താണ് എബോള, എങ്ങനെയാണിത് പകരുന്നത്, ഇതിന്റെ ലക്ഷണങ്ങളെന്തെല്ലാമാണ്, എങ്ങനെ പ്രതിരോധിക്കാം തുടങ്ങി നിരവധി ചോദ്യങ്ങള്‍ നിങ്ങളില്‍ അലയടിക്കുന്നുണ്ടാകും.

നമുക്ക് ഈ രോഗത്തേക്കുറിച്ച് ഒന്ന് അന്വേഷിക്കാം. എന്താണ് ഈ എന്ന് പറഞ്ഞാല്‍? ഇത് എങ്ങനെ മനസിലാക്കാം?

തുടക്കത്തില്‍ തന്നെ പറയാം. ഇത് ഒരു പ്രത്യേക തരം വൈറസ്മൂലം നമ്മുടെ രോഗപ്രതിരോധ ശേഷി തകരുമ്പോളുണ്ടാകുന്ന രോഗമാണ്.
ഇംഗ്ലീഷില്‍ ഇത് എബോള വൈറസ് ഡിസീസ് അല്ലെങ്കില്‍ എബോള ഹെമോറേജിക് ഫീവര്‍ (EHF) എന്നൊക്കെ പറയുന്നു.
ഈ എബോള രോഗം മനുഷ്യനില്‍ വരുത്തുന്ന വൈറസ് അഞ്ചു തരത്തില്‍ പെടുന്നവയാണ്. ഇവയില്‍ ഒരെണ്ണമൊഴികെ മറ്റ് നാല് വിഭാഗം വൈറസുകള്‍ക്കും മനുഷ്യനില്‍ രോഗബാധയുണ്ടാക്കാന്‍ പര്യാപ്തമായവയാണ്.

1976 ലാണ് എബോള വൈറസ് കണ്ടെത്തുന്നത്.ബുണ്ടിബുഗ്യോ വൈറസ് (BDBV), എബോള വൈറസ്(EBOV), സുഡാന്‍ വൈറസ്(SUDV), തായ് ഫോറസ്റ്റ് വൈറസ്(TAFV) എന്നി വൈറസുകള്‍ രോഗത്തിന് ഹേതുവാകുന്നു. അഞ്ചാമത്തെ റെസ്റ്റോണ്‍ വൈറസ് മനുഷ്യരില്‍ രോഗമുണ്ടാക്കുന്നതായി ഇതുവരെ തെളിയിക്കപ്പെട്ടിട്ടീല്ല.

എബോളക്ക് കാരണമാകുന്ന ഈ വൈറസുകളില്‍ ഏതെങ്കിലുമൊന്ന് മനുഷ്യ ശരീരത്തില്‍ പ്രവേശിച്ചു കഴിഞ്ഞാല്‍ പനി, തൊണ്ടവേദന, തലവേദന തുടങ്ങിയവയാണ് പ്രധാന രോഗ ലക്ഷണങ്ങള്‍. ചിലരില്‍ പേശീ വേദന, തളര്‍ച്ച, ഛര്‍ദി, വയറിളക്കം തുടങ്ങിയവ്യും സംഭവിക്കാറുണ്ട്. രോഗം തിരിച്ചറിയാതെ അസുഖ ബാധ മൂര്‍ഛിക്കുമ്പോള്‍ ചിലരില്‍ ആന്തരികമോ ബാഹ്യമോ ആയ രക്തസ്രാവമുണ്ടാകാം. ചൊറിഞ്ഞു പൊട്ടല്‍, വൃക്ക-കരള്‍ പ്രവര്‍ത്തനങ്ങള്‍ താറുമാറാകല്‍ തുടങ്ങിയവയും സംഭവിക്കാം.


















എബോള എങ്ങനെ പകരുന്നു... തുടര്‍ന്ന് വായിക്കുക .......





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :