തൂക്കിലേറ്റുക, വെടിവയ്ക്കുക, വിഷം കുത്തിവയ്ക്കുക, അങ്ങനെ വധശിക്ഷകള്‍ പലവിധം

VISHNU N L| Last Modified വ്യാഴം, 30 ജൂലൈ 2015 (14:40 IST)
യാക്കൂബ് മേമന്റെ നടപ്പിലാക്കിയതൊടെ രാജ്യത്ത് വ്ധശിക്ഷ വേണമോ വേണ്ടയോ എന്ന് ചര്‍ച്ചകള്‍ തുടങ്ങിക്കഴിഞ്ജു. നിങ്ങള്‍ക്കറിയാമോ ലോകത്ത് വധശിക്ഷകള്‍ നടപ്പിലാക്കുന്നതിന് പല രാജ്യങ്ങളിലും പല രീതികളാണ് എന്ന്. കുറ്റവാളികളെയും രാഷ്ട്രീയ എതിരാളികളെയും വധശിക്ഷയ്ക്ക് വിധേയമാക്കുക എന്നത് ഏതാണ്ട് എല്ലാ സമൂഹങ്ങളിലും നിലനിന്നിരുന്നു എന്ന് കരുതപ്പെടുന്നു. മിക്ക സ്ഥലങ്ങളിലും വധശിക്ഷ കൊലപാതകം, ചാരപ്രവർത്തി, രാജ്യദ്രോഹം എന്നിങ്ങനെയുള്ള കുറ്റങ്ങൾക്കോ സൈനികനിയമപ്രകാരമോ ആണ് നടപ്പിലാക്കുക. ചില രാജ്യങ്ങളിൽ ബലാത്സംഗം, വിവാഹേതര ലൈംഗികബന്ധം, രക്തബന്ധമുള്ളവരുമായുള്ള ലൈംഗികബന്ധം, ഗുദരതി തുടങ്ങിയവയ്ക്കും മരണശിക്ഷ നൽകാറുണ്ട്.

ഇസ്ലാം മതത്തിനെ തള്ളിപ്പറയുക എന്ന കുറ്റത്തിനും ചില ഇസ്ലാമിക രാജ്യങ്ങളിൽ വധശിക്ഷ നൽകാൻ നിയമമുണ്ട്. പല രാജ്യങ്ങളിലും മയക്കുമരുന്നു കടത്തും വധശിക്ഷ അർഹിക്കുന്ന കുറ്റമാണ്. ചൈനയിൽ മനുഷ്യക്കടത്തിനും ഗുരുതരമായ അഴിമതിക്കും ശിക്ഷ മരണം തന്നെ. ലോകത്തിലെ മിക്ക രാജ്യങ്ങളിലെയും സൈന്യങ്ങളിൽ ഭീരുത്വവും, ഒളിച്ചോട്ടവും, മേലുദ്യോഗസ്ഥരുടെ ഉത്തരവുകൾ അനുസരിക്കാതിരിക്കുന്നതും, കലാപവും വധശിക്ഷയർഹിക്കുന്ന കുറ്റങ്ങളാണ്.

ചരിതപരമായി വധശിക്ഷയ്ക്കുപയോഗിച്ചിരുന്ന മാർഗങ്ങളിൽ ബ്രേക്കിംഗ് വീൽ, തിളപ്പിച്ചുള്ള വധശിക്ഷ, തൊലിയുരിക്കൽ, സാവധാനം കീറിമുറിക്കൽ, വയറുകീറൽ, കുരിശിൽ തറയ്ക്കൽ, ശൂലത്തിൽ തറയ്ക്കൽ, ചതച്ചു കൊല്ലൽ, കല്ലെറിഞ്ഞുള്ള വധശിക്ഷ, തീ കത്തിച്ചുള്ള വധശിക്ഷ, അംഗഛേദം, അറുത്തു കൊല്ലുക, ശിരച്ഛേദം, സ്കാഫിസം, നെക്ലേസിംഗ്, പീരങ്കിയിൽ നിന്ന് വെടിവയ്ക്കുക എന്നിവയൊക്കെയുണ്ട്.

ഇപ്പോഴും വധശിക്ഷ ഉപയോഗിക്കുന്ന രാജ്യങ്ങളിൽ കുറവായേ ഇത് നടപ്പാകുന്നുള്ളൂ (തായ്‌വാൻ, സിങ്കപ്പൂർ എന്നിവ ഉദാഹരണം). 2008-നു ശേഷം 2010 വരെ ഇൻഡോനേഷ്യയിൽ വധശിക്ഷകളൊന്നും നടന്നിട്ടില്ല. സിങ്കപ്പൂർ, ജപ്പാൻ, തായ്‌വാൻ, ദക്ഷിണ കൊറിയ എന്നിവയാണ് ഇപ്പോഴും വധശിക്ഷ ഉപയോഗിക്കുന്ന വികസിതരാജ്യങ്ങൾ. ദരിദ്രവും അവികസിതവും ഏകാധിപത്യ ഭരണവുമുള്ള രാജ്യങ്ങളാണ് പൊതുവിൽ വധശിക്ഷ കൂടുതൽ ഉപയോഗിക്കുന്നത്. 1980 കളിൽ ലാറ്റിൻ അമേരിക്കയിൽ ജനാധിപത്യം വളർന്നതോടൊപ്പം വധശിക്ഷയുടെ ഉപയോഗം കുറയുകയും ചെയ്തു. കമ്യൂണിസത്തിന്റെ അപചയത്തോടെ കിഴക്കൻ യൂറോപ്പിലും വധശിക്ഷ പൊതുവിൽ ഇല്ലാതായി.

അമേരിക്കയിലാകട്ടെ സാധാരണഗതിയില്‍ വിഷം കുത്തിവെച്ചാണ് കൊല്ലുന്നത്. ഗ്യാസ് ചേംബറില്‍ കയറ്റിയും ഇലക്ട്രിക് ചെയറിലിരുത്തിയും നൈട്രജന്‍ വാതകം ഉപയോഗിച്ച് ശ്വാസം മുട്ടിച്ചും ശിക്ഷ നടപ്പാക്കിയിട്ടുണ്ട്. ചില രാജ്യങ്ങളില്‍ ശിരഛേദം, കല്ലെറിഞ്ഞുള്ള കൊല തുടങ്ങിയ പ്രാകൃത രീതികളും രഹസ്യമായും പരസ്യമായും നിലവിലുണ്ട്.അമേരിക്കൻ ഐക്യനാടുകൾ

വൈദ്യുതക്കസേര ഉപയോഗിച്ച് വധിച്ച ആദ്യത്തെ സ്ത്രീ മാർത്ത എം. പ്ലേസ് ആയിരുന്നു. സിങ് സിങ് ജയിലിൽ വച്ചാണ് 1899 മാർച്ച് 20-ന് മാർത്തയെ വധിച്ചത്. ഒഹായോ (1897), മസാച്യൂസെറ്റ്സ് (1900), ന്യൂ ജേഴ്സി (1906), വിർജീനിയ (1908) എന്നീ സംസ്ഥാനങ്ങൾ തുടക്കത്തിലേ മരണശിക്ഷ നൽകാൻ ഈ മാർഗ്ഗം സ്വീകരിച്ചു. വേഗം തന്നെ ഐക്യനാടുകളിൽ ഇത് തൂങ്ങിമരണത്തിനെ പുറം തള്ളി പ്രധാന മരണശിക്ഷാ രീതിയായി. എൺപതുകളിലെ കുഴപ്പത്തിലവസാനിച്ച ചില വധശിഷകൾക്ക് ശേഷം നിയമനിർമാതാക്കൾ കൂടുതൽ മനുഷ്യത്വപരമായ വധശിക്ഷാ രീതികൾ അന്വേഷിച്ചു തുടങ്ങി. വിഷം കുത്തിവച്ചു കൊല്ലലാണ് പകരം വന്നത്.

വിഷം കുത്തിവയ്ക്കൽ മരണശിക്ഷയെന്ന നിലയിൽ അമേരിക്കയിലെ പല സ്ഥലങ്ങളിലും പ്രചാരത്തിലുണ്ട്. 1977 മേയ് 11-ന് ഓക്ലഹോമയിലെ മെഡിക്കൽ എക്സാമിനർ ജേയ് ചാപ്മാൻ വേദന കുറഞ്ഞ ഒരു പുതിയ വധശിക്ഷാ രീതി (ചാപ്മാൻസ് പ്രോട്ടോക്കോൾ) മുന്നോട്ടുവച്ചു. സിരയിലേക്ക് സലൈൻ കൊടുക്കുന്ന ഒരു ഡ്രിപ്പ് തുടങ്ങിയശേഷം അതിവേഗം പ്രവർത്തിക്കുന്ന ഒരു ബാർബിച്യുറേറ്റ് മരുന്നും പേശികളെ തളർത്തുന്ന ഒരു മരുന്നും അതിൽ കുത്തിവയ്ക്കണം എന്നുമായിരുന്നു അദ്ദേഹത്തിന്റെ പദ്ധതി.

1982 ഡിസംബർ 7-ന് ടെക്സാസ് സംസ്ഥാനത്താണ് വിഷം കുത്തിവയ്ക്കൽ ഉപയോഗിച്ച് ആദ്യമായി വധശിക്ഷ നടപ്പിലാക്കിയത്. ചാൾസ് ബ്രൂക്ക്സ് ജൂനിയർ എന്നയാളായിരുന്നു ശിക്ഷിക്കപ്പെട്ടത്. അതിനു ശേഷം 2004-നുള്ളിൽ വധശിക്ഷ നടപ്പിലാക്കുന്ന 38 അമേരിക്കൻ സംസ്ഥാനങ്ങളിൽ 37 എണ്ണത്തിലും ഇത് ഉപയോഗത്തിൽ വന്നു. തായ്ലാന്റ് 2003 മുതൽ വിഷം കുത്തിവയ്ക്കൽ വധശിക്ഷാ മാർഗമായി ഉപയോഗിക്കുന്നുണ്ട്.
തായ്വാൻ2005 മുതൽ വധശിക്ഷാ മാർഗമായി വിഷം കുത്തിവയ്ക്കൽ ഉപയോഗിക്കുന്നു.
എന്നാല്‍ വിയറ്റ്നാമില്‍ ഇതേ പോലെയാണ് വധശിക്ഷ എന്ന് പറയപ്പെടുന്നു.

തലവെട്ടിമാറ്റുന്ന വധശിക്ഷാരീതി സാധാരണയായി ഇസ്ലാമിക് രാജ്യങ്ങളിലാണ് കാണപ്പെടുന്നത്. സൗദി അറേബ്യൻ അധികാരികൾ 2007 ഫെബ്രുവരിമാസത്തിൽ മാത്രം നാലു പേരെ ശിരഛേദം ചെയ്തു. സംഗീത് കുമാര, വിക്ടർ കോറിയ, രഞിത് സിൽവ, സനത് പുഷ്പകുമാര എന്നിവർക്കാണ് മരണശിക്ഷ ലഭിച്ചത്. 2004 ഒക്ടോബറിൽ ചെയ്ത ഒരു സായുധ മോഷണത്തിനാണ് ഈ നാല് ശ്രീലങ്കക്കാർക്ക് വധശിക്ഷ വിധിച്ചത്. മരണശേഷം ജനങ്ങൾക്ക് ഒരു താക്കീതായി ശവശരീരങ്ങൽ പൊതുസ്ഥലത്ത് പ്രദർശിപ്പിക്കണമെന്നും കോടതി വിധിച്ചു.

ഔദ്യോഗികമായി ശിരഛേദത്തിന് സാധുതയില്ലെങ്കിലും 2000-ൽ സദ്ദാം ഹുസൈന്റെ ഭരണകാലത്ത് 50 വേശ്യകളെയും പിമ്പുകളെയും ഇറാക്കിൽ തലവെട്ടിക്കൊന്നിരുന്നു. ഇപ്പോള്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ കൂടുതല്‍ ക്രൂരമായി ഇത് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നു.

ചൈനയില്‍ വെടിവച്ചും വധശിക്ഷ നടപ്പിലാക്കാറുണ്ട്. ചൈനയിൽ വെടിവച്ചുള്ള വധശിക്ഷ രണ്ടുതരമുണ്ട്. ഒരു ഓട്ടോമാറ്റിക് റൈഫിളുപയോഗിച്ച് പിന്നിൽ നിന്ന് ശരീരത്തിലേയ്ക്ക് വെടിവയ്ക്കുകയാണ് ഒരു രീതി. തലയുടെയോ കഴുത്തിന്റെയോ പിന്നിലേയ്ക്ക് ഒറ്റവെടി വയ്ക്കുകയാണ് രണ്ടാമത്തെ രീതി.

ഇൻഡോനേഷയിലെ സാധാരണ വധശിക്ഷാരീതിയാണ് ഫയറിംഗ് സ്ക്വാഡുപയോഗിച്ച് വെടിവച്ചുകൊല്ലൽ. നെഞ്ചിലാണ് ലക്ഷ്യം വയ്ക്കുക. ഫാബിയാനസ് ടിബോ, ഡോമിൻഗ്ഗസ് ഡാ സിൽവ, മറിനുസ് റിവു എന്നിവരെ 2006-ൽ ഇപ്രകാരം വധിച്ചിരുന്നു. നൈജീരിയക്കാരായ മയക്കുമരുന്ന് കള്ളക്കടത്തുകാരായ സാമുവൽ ഇവാചെക്വു ഒകോയെ, ഹാൻസെൻ ആന്തണി എന്വാഒലിസ എന്നിവരെ 2008 ജൂണിൽ നുസാകംബൻഗൻ ദ്വീപിൽ വച്ച് ഈ രീതിയുപയോഗിച്ച് വധിച്ചിരുന്നു.
അഞ്ചു മാസങ്ങൾക്കു ശേഷം 2002-ലെ ബാലിദ്വീപിലെ ബോംബാക്രമണത്തിലെ പ്രതികളായി അമ്രോസി, ഇമാം സമുദ്ര, അലി ഘുഫ്രോൺ എന്നിവരെ അതേ സ്ഥലത്തുവച്ച് വധശിക്ഷയ്ക്ക് വിധേയരാക്കി.

മംഗോളിയയിൽ സോവിയറ്റ് നിയമത്തെ പിന്തുടർന്ന് .38 റിവോൾവറുപയോഗിച്ച് കഴുത്തിൽ വെടിവച്ചുള്ള വധശിക്ഷാ രീതിയാണ് നിലവിലുള്ളത്.തായ്‌വാനിൽ ഹൃദയത്തിലേക്കോ, മസ്തിഷ്കത്തിലെ ബ്രൈൻ സ്റ്റെം എന്ന ഭാഗത്തേയ്ക്കോ (പ്രതി ശരീരാവയവങ്ങൾ ദാനം ചെയ്യാൻ സമ്മതിച്ചാൽ തലയിലേയ്ക്കാവും വെടി വയ്ക്കുക) ഉന്നം വച്ചുള്ള ഒറ്റ വെടി ഉപയോഗിച്ചാവും വധശിക്ഷ നടപ്പാക്കുക. വധശിക്ഷയ്ക്കു മുൻപ് ഒരു അനസ്തേഷ്യാ മരുന്നു കൊടുത്ത് പ്രതിയെ വേദനയില്ലാതെയാക്കിയിരിക്കും. യുനൈറ്റഡ് അറബ് എമിറേറ്റ്സിൽ വധശിക്ഷ നടപ്പാക്കുന്ന പ്രധാന രീതി ഫയറിംഗ് സ്ക്വാഡുപയോഗിച്ച് വെടിവയ്ക്കലാണ്.

ഇറാനില്‍ കല്ലെറിഞ്ഞുള്ള വധശിക്ഷ നിയമപരമാണെങ്കിലും ഇറാനിലെ ന്യായാധിപർ 2002 മുതൽ ഇത് നടപ്പാക്കുന്നത് നിറുത്തി വച്ചിരിക്കുകയാണ്. 2006-ലും 2007-ലും കല്ലെറിഞ്ഞു കൊല്ലാനുള്ള ശിക്ഷ വിധിക്കപ്പെടുകയുമുണ്ടായി. 2012-ൽ കല്ലെറിഞ്ഞുള്ള വധശിക്ഷ ഒഴിവാക്കിക്കൊണ്ടുള്ള നിയമം നിലവിൽ വന്നെങ്കിലും എന്നു മുതലാണ് അത് പ്രാബല്യത്തിൽ വരികയെന്ന് വ്യക്തമല്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :