സൈനികരുടെ പേരിൽ വോട്ട് ചോദിച്ചു, വർഗ്ഗീയ പരാമർശം നടത്തി, എന്നിട്ടും പ്രധാനമന്ത്രി തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചിട്ടില്ലെന്ന് കമ്മീഷൻ !

Last Updated: വെള്ളി, 3 മെയ് 2019 (20:30 IST)
തിരഞ്ഞെടുപ്പ് ചട്ടം ആർക്കും ലംഘിക്കാം തോന്നും പോലെ പ്രസംഗിക്കാം, ഒരു ഖേദം പോലും പ്രകടിപ്പിക്കാതെ ചട്ടലംഘനം തുടരാം. ഇതാണ് ഇപ്പോൾ രാജ്യത്ത് നടക്കുന്നത് എന്ന് പറഞ്ഞാൽ അതിശയോക്തിയായി കാണാൻ സാധിക്കില്ല. തിരഞ്ഞെടുപ്പ് ചട്ടങ്ങൾ ലംഘിക്കുന്നത് അത്ര വലിയ കുറ്റകരമായ കാര്യമല്ല എന്നതാണ് രാജ്യത്തെ ഇപ്പോഴത്തെ അവസ്ഥ

ചട്ടങ്ങൾ ലംഘിച്ച് പ്രസംഗവും പ്രചരണവും നടത്താം, വിധ്വേഷ പ്രസംഗങ്ങൾ നടത്തുന്നവർക്ക് പോലും ശിക്ഷ ഒരു താക്കീത് മാത്രമാണ് അതിനാൽ രാഷ്ട്രീയ പാർട്ടികൾക്ക് ഇതൊരു പ്രശ്നമേയല്ല. പ്രധാന മന്ത്രി തിരഞ്ഞെടുപ്പ് ചട്ടങ്ങൾ ലംഘിച്ചു എന്ന പരാതിയിൽ ക്ലീൻ നരേന്ദ്ര മോദിക്ക് ചിറ്റ് നൽകിയിരിക്കുകയാണ് ഇപ്പോൾ തിരഞ്ഞെടുപ്പ് കമ്മീഷൻ.

സൈനികരുടെ പേരിൽ വോട്ട് അഭ്യർത്ഥിച്ചതിനും, വയനാട്ടിൽ രാഹുൽ ഗാന്ധി മത്സരിക്കുന്നതിനെതിരെ നടത്തിയ പരാമർശമാണ് നരേന്ദ്ര മോദി ചട്ട ലംഘനം നടത്തി എന്ന പരാതിക്ക് പിന്നിൽ. സൈനികരുടെ പേരിൽ വോട്ട് ചോദിച്ചത്. തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ നഗ്നമായ ലംഘനമാണ് എന്ന് സാമാന്യ രാഷ്ടീയ ബോധമുള്ള ആർക്കും വ്യക്തമാകും.

‘പുൽ‌വാമയിലെ രക്തസാക്ഷികൾക്കും ബലാക്കോട്ടിൽ പാകിസ്ഥാന് മറുപടി നൽകിയ സേനാംഗങ്ങൾക്കും വോട്ട് രേഖപ്പെടുത്താൻ നിങ്ങൾ തയ്യാറുണ്ടോ‘ എന്നായിരുന്നു മഹാരാഷ്ട്രയിലെ ലത്തൂരിൽ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ നരേന്ദ്ര മോദിയുടെ ചോദ്ദ്യം. സൈന്യത്തിന്റെ പേര് പറഞ്ഞ് വികാരമുണർത്തുക്ക എന്ന വ്യക്തമായ ലക്ഷ്യത്തോടെയുള്ള വാക്കുകളായിരുന്നു ഇത്. പ്രസംഗം പ്രഥമദൃഷ്ട്ര്യ ചട്ടലംഗനമാണെന്ന് മഹാരാഷ്ട്ര മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്ക് ഒസ്മാനാബാദ് തിരഞ്ഞെടുപ്പ് ഓഫീസർ റിപ്പോർട്ട് നൽകിയിരുന്നു.

ഈ പരാമർശമാണ് ഇപ്പോൾ ചട്ടലംഘനമല്ല എന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ കണ്ടെത്തിയിരിക്കുന്നത്. ഭൂരിപക്ഷം ന്യൂനപക്ഷമായ മണ്ഡലത്തിലേക്ക് രാഹുൽ ഗാന്ധി ഒളിച്ചോടുന്നു എന്നായിരുന്നു രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാർത്ഥിത്വത്തെ കുറിച്ച് പ്രധാനമന്ത്രിയുടെ പരാമർശം. നടത്തിയത് വർഗീയ പരാമർശമാണ് പക്ഷേ പ്രധാനമന്ത്രി ചട്ടം ലംഘിച്ചിട്ടില്ല എന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പറയുന്നു. ഇവ ചട്ട ലംഘനമല്ല എന്നത് ഏത് ചട്ടങ്ങളുടെക് അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ കണ്ടെത്താൻ സാധിച്ചത് എന്നതാണ് അതിശയം ജനിപ്പിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :