മാറ്റത്തിനൊപ്പം

ജയ്ദീപ് കാര്‍ണിക്| Last Updated: ശനി, 6 സെപ്‌റ്റംബര്‍ 2014 (14:20 IST)
ലോകത്ത് മാറ്റങ്ങള്‍ മാത്രമാണ് ശാശ്വതം. അത് പ്രകൃതിനിയമമാണ്. എന്താണോ പ്രകൃതി അത് മധുരതരവും സംതൃപ്തകരവും പ്രോത്സാഹജനകവും ഒപ്പം രസകരവുമാണ്. എന്താണോ പ്രകൃതിയുടെ ആഗ്രഹം അത് മാറ്റത്തിനും വേഗത്തിനുമൊപ്പം നമ്മോടൊപ്പമുണ്ടാകും.
1999 സെപ്റ്റംബര്‍ 23ന് സ്ഥാപിതമായി ഇന്ന് വരെ ഒന്നര ദശകം പിന്നിടുകയാണ്. ഭാഷാപരമായ സ്വാഭിമാനത്തിന്റെ വെളിച്ചം, ക്രിയാത്മകതയുടെയും അത്യുത്സാഹത്തിന്റെയും പ്രതിബദ്ധതയുടെയും ദീപസ്തംഭമായി എന്നു മാറുമെന്ന് ഈ കാലഘട്ടങ്ങളിലൊന്നും നമുക്കറിയില്ലായിരുന്നു. ഇതാണ് നമ്മുടെ സ്ഥാപനത്തെ ഒരു സഹോദരസംഘമാക്കി മാറ്റുന്നതും.

ഒന്നര ദശകക്കാലത്തെ യാത്രയില്‍ നിരവധി മാറ്റങ്ങള്‍ക്ക് വെബ്ദുനിയ വേദിയായിട്ടുണ്ട്. ഡിസൈനിലും ലേഔട്ടിലും റിപ്പോര്‍ട്ടിംഗിലുമെല്ലാം മാറ്റം വരുത്തി വായനക്കാര്‍ക്ക് വ്യത്യസ്ത നല്‍കാന്‍ കഴിഞ്ഞിട്ടുണ്ട്. ഇപ്പോള്‍ വീണ്ടും, വെബ്ദുനിയ ഏഴ് ഭാഷകളിലും വ്യത്യസ്ത രൂപവുമായെത്തുകയാണ്. ഇത് വായനക്കാരുടെ താല്പര്യങ്ങള്‍ക്കൊപ്പവും അര്‍ഥസമ്പുഷ്ടമായ ഉള്ളടക്കത്തോടെയുമാണ്. മൊബൈലിലും ടാബ്‌ലെറ്റിലും പുതിയ ഭാവവും ആകര്‍ഷകവുമായ അവതരണരീതിയുമായാണ് ഞങ്ങള്‍ എത്തുന്നത്.

നിങ്ങളുടെ മാറ്റങ്ങള്‍ക്കൊപ്പം മാറാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. [email protected] എന്ന മെയില്‍ വിലാസത്തിലൂടെ നിങ്ങള്‍ക്ക് അഭിപ്രായങ്ങള്‍ ഞങ്ങളെ നേരിട്ട് അറിയിക്കാം. ഇതുവഴി എല്ലാക്കാര്യത്തിലും മികച്ചതാകണമെന്ന ആഗ്രഹത്തോടെ മാറ്റത്തിന്റെ സത്ത വിഭാവനം ചെയ്യാന്‍ കഴിയുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :