ഇന്ത്യയുടെ വികസനം സ്വപ്നം കണ്ട ‘ഇന്ത്യ 2020’

ന്യൂഡല്‍ഹി| JOYS JOY| Last Modified ചൊവ്വ, 28 ജൂലൈ 2015 (11:18 IST)
ഇന്ത്യയുടെ വികസനം കലാമിന്റെ എക്കാലത്തെയും വലിയ സ്വപ്നങ്ങളില്‍ ഒന്നായിരുന്നു. അതിനു വേണ്ടി വിഷന്‍ 2020 എന്ന കര്‍മ്മപദ്ധതി അദ്ദേഹം തയ്യാറാക്കി. വിഷന്‍ 2020യില്‍ അദ്ദേഹം പ്രധാനമായും ആവശ്യപ്പെട്ടിരുന്നത് ഗ്രാമീണ മേഖലകളിലും നഗര സൌകര്യങ്ങള്‍ എത്തിച്ചു കൊടുക്കുകയാണ് ആദ്യപടിയായി അദ്ദേഹം മുന്നോട്ടു വെച്ചത്.

ചെറുകിട വ്യവസായങ്ങള്‍ക്ക് ആധുനിക സാങ്കേതികവിദ്യയുടെ പിന്തുണ നല്കിയാല്‍ സൃഷ്‌ടിക്കാവുന്ന അത്‌ഭുതങ്ങളെക്കുറിച്ച് ചിന്തിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തിരുന്നു.

രാജ്യത്തെ കര്‍ഷകര്‍ 25 കോടി ടണ്‍ ഭക്ഷണമാണ് ഉല്പാദിപ്പിക്കുന്നത്. ഇത് മൂല്യവര്‍ദ്ധിത ഉല്പന്നങ്ങളാക്കി മാറ്റി സാമ്പത്തിക, കയറ്റുമതി സാധ്യതകള്‍ വര്‍ദ്ധിപ്പിക്കണമെന്നും അദ്ദേഹത്തിന്റെ നിര്‍ദ്ദേശത്തില്‍ ഉണ്ടായിരുന്നു.

2020 എന്ന തന്റെ പുസ്തകത്തില്‍ 2020ല്‍ ഇന്ത്യയെ ഒരു വികസിതരാഷ്‌ട്രമാക്കി മാറ്റാനുള്ള മാർഗ്ഗങ്ങളും ദർശനങ്ങളും ആണ് അദ്ദേഹം അവതരിപ്പിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :