ശശികലയല്ല, പനീര്‍‌സെല്‍‌വമല്ല; തമിഴകം ഇപ്പോഴും ഭരിക്കുന്നത് ജയലളിത!

ശനി, 11 ഫെബ്രുവരി 2017 (17:39 IST)

Widgets Magazine
Jayalalitha, Panneer Selvam, Sasikala, Modi, Vidyasagar, Chennai, Tamilnadu, ജയലളിത, പനീര്‍സെല്‍‌വം, ശശികല, മോദി, വിദ്യാസാഗര്‍, ചെന്നൈ, തമിഴ്നാട്
അനുബന്ധ വാര്‍ത്തകള്‍

തമിഴ്നാട് ആര് ഭരിക്കും? ശശികലയോ പനീര്‍സെല്‍‌വമോ? എവിടെയും ഈ ചോദ്യമാണ്. എന്നാല്‍ ഇപ്പോഴും തമിഴകം ഭരിക്കുന്നത് ജയലളിതയാണെന്നതാണ് വസ്തുത. അതെങ്ങനെ എന്നാണോ?
 
പനീര്‍സെല്‍‌വമാണെങ്കിലും ശശികലയാണെങ്കിലും നിര്‍ണായകമായ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതിന് മുമ്പായി മറീന ബീച്ചില്‍ ജയലളിതയുടെ സമാധിസ്ഥലത്ത് വന്ന് ധ്യാനിക്കുന്നത് പതിവായിരിക്കുകയാണ്. തങ്ങളുടെ തീരുമാനങ്ങള്‍ ശരിയായ വഴിക്ക് ആകുന്നതിനായി ജയലളിതയുടെ ആത്മാവിനോട് ഇരുവരും സംസാരിക്കുന്നതായാണ് അനുയായികള്‍ പറയുന്നത്.
 
അതായത്, ജയലളിതയുടെ ആത്മാവിന്‍റെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചാണ് ഇരുനേതാക്കളും പ്രവര്‍ത്തിക്കുന്നതത്രേ. ശശികലയ്ക്കെതിരെ തിരിയുന്നതിന് തൊട്ടുമുമ്പ് 40 മിനിറ്റോളമാണ് പനീര്‍സെല്‍‌വം ജയ സമാധിയില്‍ ധ്യാനമിരുന്നത്. അതിന് ശേഷം ഒരു പുതിയ പനീര്‍സെല്‍‌വത്തെയാണ് ലോകം കണ്ടത്.
 
എന്നാല്‍ ഇതൊക്കെ അനുയായികളുടെ കണ്ണില്‍ പൊടിയിടാനുള്ള അടവുകളാണെന്നാണ് ചില രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്. ജയലളിതയുടെ സമാധിസ്ഥലം സന്ദര്‍ശിച്ച ശേഷം നടത്തുന്ന പ്രസ്താവനകളും നീക്കങ്ങളും അണികളെ കൂടുതല്‍ വിശ്വസിപ്പിക്കുന്നതിന് ഉതകുമെന്ന് തിരിച്ചറിഞ്ഞാണത്രേ നേതാക്കള്‍ ഈ വഴി തെരഞ്ഞെടുക്കുന്നത്!Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

പീഡനവീരനായ അധ്യാപകന്‍ പിടിയില്‍; ആറ് വര്‍ഷത്തിനിടെ പീഡിപ്പിച്ചത് ഇരുന്നൂറോളം കുട്ടികളെ - പൊലീസ് റെയ്‌ഡില്‍ വീഡിയോകള്‍ കണ്ടെത്തി

ഇരുന്നൂറോളം കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപകന്‍ അറസ്‌റ്റില്‍. രാജസ്‌ഥാനിലെ ...

news

ഭീഷണിയുടെ സ്വരവുമായി ‘ചിന്നമ്മ’; ഗവര്‍ണറെ പേടിപ്പിക്കേണ്ട, നോക്കിയും കണ്ടും സംസാരിക്കണമെന്ന് ഒപിഎസ് പക്ഷം

നടപടികള്‍ വൈകിക്കുന്നതില്‍ കോപാകുലയായി ശശികല. ഇന്ന് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് ...

news

റിസോര്‍ട്ടില്‍ കഴിയുന്ന എംഎല്‍എമാരെ കാണാന്‍ ശശികല; പോയസ് ഗാര്‍ഡനിലെ ജയയുടെ വസതി സ്മാരകമാക്കിയുള്ള ഉത്തരവില്‍ ഒപ്പുവെച്ചു

രാഷ്‌ട്രീയ അനിശ്ചിതത്വം തുടരുന്നതിനിടെ റിസോര്‍ട്ടില്‍ കഴിയുന്ന എം എല്‍ എമാരെ കാണാന്‍ ...

news

ഒപി‌എസ് കരുത്താര്‍ജിക്കുന്നതില്‍ ചിന്നമ്മയ്ക്ക് ആശങ്കയോ ?; നടപടികള്‍ വേഗത്തിലാക്കണമെന്ന് ഗവര്‍ണര്‍ക്ക് ശശികലയുടെ കത്ത്

പനീര്‍ശെല്‍വം രാജിവെച്ചിട്ട് ഏഴു ദിവസമായെന്നും ശശികല കത്തില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ...

Widgets Magazine