Widgets Magazine
Widgets Magazine

തന്ത്രങ്ങള്‍ ഫലിക്കാതെ വരുമ്പോള്‍ കേരളത്തെ പാകിസ്ഥാന്‍ ആക്കല്ലേ !

ചൊവ്വ, 13 ജൂണ്‍ 2017 (14:58 IST)

Widgets Magazine
Kerala, Pakistan, Times, India, Modi, Cow, കേരളം, പാകിസ്ഥാന്‍, ടൈംസ്, ഇന്ത്യ, മോദി, പശു

ഒരു ദേശിയ മാധ്യമം കേരളത്തെ പാകിസ്ഥാനെന്ന് വിശേഷിപ്പിച്ച സംഭവത്തില്‍, ചാനലിനെതിരെ കേരളത്തില്‍ വന്‍ പ്രതിഷേധം ആണ് ഉയര്‍ന്നത്. മലയാളികള്‍ക്ക് നേരെയുള്ള ഈ അധിക്ഷേപത്തെ ചില ഉന്നത നേതാക്കള്‍ ചിരിച്ചു തള്ളുകയാണ് ഉണ്ടായത്. എന്നാല്‍ സോഷ്യല്‍ മീഡിയയിലൂടെ മലയാളികള്‍ ആ മാധ്യമത്തിനെതിരെ രൂക്ഷവിമര്‍ശനമുയര്‍ത്തി. 'ടൈംസ്‌ കൗ' ഹാഷ് ടാഗുകള്‍ സമൂഹമാധ്യമങ്ങളില്‍ ട്രെന്‍ഡിംഗ് ആയി.
 
ഒടുവില്‍ ഗതികെട്ട് ചാനല്‍ അധികാരികള്‍ തങ്ങളുടെ അശ്രദ്ധ മൂലം സംഭവിച്ചതാണെന്നും, കേരളം എന്നത് ടൈപ്പിംഗ്‌ പിശക്  മൂലം പാകിസ്ഥാന്‍ ആയിപ്പോയതാണെന്നും ഉള്ള മുടന്തം ന്യായം പറഞ്ഞു തടിതപ്പി. എന്നാല്‍ ഈ മാപ്പുപറച്ചില്‍ കൊണ്ടൊന്നും മലയാളി വിടുന്ന ലക്ഷണം കാണുന്നില്ല.
 
ഇപ്പോള്‍ ഇതാ 'കേരളത്തെ പാകിസ്ഥാന്‍ ആക്കല്ലേ' എന്ന ഗാനവുമായി ഒരു കൂട്ടം യുവാക്കള്‍ എത്തിയിരിക്കുകയാണ്. മലയാളം റാപ്പ് ശൈലിയിലുള്ള ഗാനമാണിത്. കേരളത്തില്‍ മതത്തിന്‍റെ പേരില്‍ വേര്‍തിരിവ് ഇല്ല എന്നും, ഹിന്ദുവും മുസല്‍മാനും ക്രൈസ്തവനും ഇത്ര ഒരുമയോടെ ജീവിക്കുന്ന മറ്റൊരു സംസ്ഥാനവും വേറെ ഇല്ല എന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. എറണാകുളം കൊച്ചി സ്വദേശിയായ യുവാക്കള്‍ ആണ് വീഡിയോടെ പിന്നില്‍.
 
ആരെയും ലക്‌ഷ്യം വച്ചുള്ള കുറ്റം പറച്ചിലല്ല, എല്ലാവരുടെയും ഒപ്പം നിന്നുള്ള ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് ഈ വീഡിയോ എന്നിവര്‍ അവകാശപ്പെടുന്നു.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
കേരളം പാകിസ്ഥാന്‍ ടൈംസ് ഇന്ത്യ മോദി പശു Kerala Pakistan Times India Modi Cow

Widgets Magazine

വാര്‍ത്ത

news

മഠാധിപതിക്ക് ഒരുക്കിയ ‘സിംഹാസനം’ മന്ത്രിയും എംഎല്‍എയും ചെര്‍ന്ന് എടുത്തുമാറ്റി - കലിപ്പോടെ സ്വാമി മടങ്ങിപ്പോയി

പൊതുപരിപാടിയില്‍ മഠാധിപതിക്ക് പ്രത്യേകമായി സജ്ജീകരിച്ച ‘സിംഹാസനം’ ദേവസ്വം മന്ത്രി ...

news

കശാപ്പ് നിയന്ത്രണത്തില്‍ അനുകൂലമായ തീരുമാനമുണ്ടായേക്കും; മാറ്റമുണ്ടാകുമെന്ന് കേന്ദ്രസര്‍ക്കാര്‍

എതിര്‍പ്പുകള്‍ ശക്തമായി തുടരുന്നതിനാല്‍ കശാപ്പിനായുള്ള കാലി വില്‍പന നിരോധിച്ച ...

news

ബിജെപിയുടെ കള്ളവോട്ട് പട്ടികയിലെ ‘പരേതന്‍’ തിരിച്ചെത്തി സമന്‍സ് കൈപറ്റി‍; അടിപതറി കെ സുരേന്ദ്രന്‍

മഞ്ചേശ്വരത്തെ തെരഞ്ഞെടുപ്പില്‍ കള്ളവോട്ടുകള്‍ ചെയ്തതിലൂടെയാണ് ലീഗ് സ്ഥാനാര്‍ത്ഥി ...

news

എന്തുകഴിക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശം ജനങ്ങള്‍ക്കുണ്ട്, അക്കാര്യത്തില്‍ കേന്ദ്രം ഇടപെടില്ല: രാജ്നാഥ് സിങ്ങ്

എന്താണ് കഴിക്കേണ്ടതെന്ന് തീരുമാനിക്കാനുള്ള അവകാശം ജനങ്ങള്‍ക്കുണ്ടെന്ന് കേന്ദ്ര ...

Widgets Magazine Widgets Magazine Widgets Magazine