ചിന്നമ്മയുടെ രാഷ്ട്രീയഭാവി അവസാനിച്ചു?

ശശികലയുടെ രാഷ്ട്രീയഭാവി അവസാനിച്ചു?

Chinnamma, Sasikala, Panneerselvam, Tamilnadu, Chennia, ചിന്നമ്മ, ശശികല, പനീര്‍സെല്‍‌വം, തമിഴ്നാട്, ചെന്നൈ
ചെന്നൈ| Last Modified ചൊവ്വ, 14 ഫെബ്രുവരി 2017 (10:55 IST)
അനധികൃത സ്വത്തുസമ്പാദനക്കേസില്‍ അണ്ണാ ഡി എം കെ ജനറല്‍ സെക്രട്ടറി ശശികലയ്ക്ക് കനത്ത തിരിച്ചടി. ശശികലയ്ക്ക് നാലുവര്‍ഷം തടവും 10 കോടി രൂപ പിഴയും വിധിച്ചിരിക്കുകയാണ്. ജയിലിലേക്ക് പോകുമെന്ന് ഉറപ്പായി. മാത്രമല്ല, ശശികലയുടെ രാഷ്ട്രീയഭാവിയും ഇതോടെ അവസാനിക്കുകയാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു.

നാലുവര്‍ഷം തടവ് എന്നുപറയുമ്പോള്‍ തന്നെ അതിന് ശേഷം ഏതാണ്ട് ആറുവര്‍ഷത്തോളം ശശികലയ്ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് വിലക്കുണ്ടാവും. അതായത് ശശികല എന്ന നേതാവിന് പത്തുവര്‍ഷമാണ് അക്ഷരാര്‍ത്ഥത്തില്‍ നഷ്ടമാകാന്‍ പോകുന്നത്.

വലിയ തിരിച്ചടിയുണ്ടായതോടെ ശശികല ക്യാമ്പ് മൂകമായി. ശശികലയ്ക്ക് പകരം ആര് നേതാവാകും എന്ന കൂടിയാലോചനകള്‍ തുടങ്ങിയിട്ടുണ്ടോ എന്ന് വ്യക്തമല്ല. സെങ്കോട്ടൈയനെ നേതാവാക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നാണ് സൂചന.

എന്നാല്‍ ശശികലയ്ക്ക് പകരം മറ്റൊരാളെ മുഖ്യമന്ത്രിപദത്തിലേക്ക് ഉയര്‍ത്തിക്കാണിച്ചാല്‍ തന്നെ അത് ഗവര്‍ണര്‍ അംഗീകരിക്കുമോ എന്നതില്‍ വ്യക്തത ലഭിച്ചിട്ടില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :