വിവാഹത്തിന് വിസമ്മതിച്ച യുവതിയെയും അമ്മയെയും യുവാവ് വീട്ടില്‍ കയറി കുത്തി - സംഭവം കണ്ണൂരില്‍

കണ്ണൂര്‍, വ്യാഴം, 18 ജനുവരി 2018 (14:58 IST)

മകളെ വിവാഹം ചെയ്ത് കൊടുക്കാത്തില്‍ പ്രകോപിതനായ യുവാവ് വീട്ടില്‍കയറി യുവതിയെയും അമ്മയെയും കുത്തിപ്പരിക്കേല്‍പ്പിച്ചു. കണ്ണൂര്‍ പരയ്യന്നൂര്‍ രാമന്തളി ചിറ്റടിയില്‍ കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെയാണ് സംഭവം നടന്നത്. യുവാവിന്റെ ആക്രമണത്തില്‍ പരുക്കേറ്റ യുവതിയെയും അമ്മയെയും  പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 
 
സംഭവവുമായി ബന്ധപ്പെട്ട് തളിയില്‍ സ്വദേശിയായ രഞ്ജിത്തിനെ (28) പയ്യന്നൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. കുത്തേറ്റ യുവതിയെ തനിക്ക് വിവാഹം ചെയ്തുതരണമെന്ന് രഞ്ജിത്ത് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വീട്ടുകാര്‍ ഇതിനെ എതിര്‍ത്തു. ഇതിലുള്ള വിരോധമാണ് വീട്ടില്‍ക്കയറി ആക്രമിക്കാന്‍ കാരണമെന്നാണ് പരാതിയില്‍ പറയുന്നത്. സംഭവത്തില്‍ പ്രതിക്കെതിരെ പൊലീസ് വധശ്രമത്തിന് കേസെടുക്കുകയും ചെയ്തു.
 ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

അശോകചക്രം എന്നാൽ എന്ത്? യോഗ്യന്മാർ ആരെല്ലാം?

യുദ്ധേതര ഘട്ടത്തില്‍ കാട്ടുന്ന വീര്യം, ധീരമായ പ്രവര്‍ത്തനം , സ്വമേധയായുള്ള ത്യാഗം എന്നിവ ...

news

മൗലികാവകാശങ്ങളെ ഏഴായി തരം തിരിച്ചിരിക്കുന്നു

ഭരണഘടനയുടെ മൂന്നാം ഭാഗത്തിലെ 12 മുതല്‍ 35 വരയെുളള അനുഛേദങ്ങളിലാണ് മൗലികാവകാശങ്ങള്‍ ...

news

ഭരണഘടനയുടെ പതിനഞ്ചാം അനുഛേദത്തിന്‍റെ വിപുലനമായ അയിത്തക്കുറ്റനിയമം

1955 ജൂണില്‍ നിലവില്‍വന്നെങ്കിലും ഭരണഘടനയുടെ പതിനഞ്ചാം അനുഛേദത്തിന്‍റെ വിപുലനമാണ് ഇത്.

news

റിപ്പബ്ലിക് ദിനം; അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ

ജനുവരി 26. ഇന്ത്യാക്കാരെ സംബന്ധിച്ചിടത്തോളം ഈ ദിനം സവിശേഷമാണ്. 1950 ജനുവരി ...

Widgets Magazine