ഭ​ർ​ത്താ​വും സ​ഹോ​ദ​ര​നും ചേ​ർ​ന്ന് യുവതിയെ കൊ​ല​പ്പെ​ടു​ത്തി; മൃതദേഹം കാമുകന്റെ വീ​ടി​നു മു​ന്നി​ൽ ഉ​പേ​ക്ഷി​ച്ചു

ഭ​ർ​ത്താ​വും സ​ഹോ​ദ​ര​നും ചേ​ർ​ന്ന് യുവതിയെ കൊ​ല​പ്പെ​ടു​ത്തി; മൃതദേഹം കാമുകന്റെ വീ​ടി​നു മു​ന്നി​ൽ ഉ​പേ​ക്ഷി​ച്ചു

  woman , strangled to death , husband , brother , police , murder , UP , യുവതി , കൊലപാതകം , പരപുരുഷബന്ധം , മൃതദേഹം , പൊലീസ്
മു​സാ​ഫ​ർ​ന​ഗ​ർ| jibin| Last Modified ബുധന്‍, 21 മാര്‍ച്ച് 2018 (14:03 IST)
പ​ര​പു​രു​ഷ​ബ​ന്ധം ആ​രോ​പി​ച്ച് യു​വ​തി​യെ ഭ​ർ​ത്താ​വും സ​ഹോ​ദ​ര​നും ചേ​ർ​ന്ന് കൊ​ല​പ്പെ​ടു​ത്തി. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഷാ​മ​ലി ജി​ല്ല​യി​ലെ ഖേ​രാ​കു​ർ​ത​ൻ ഗ്രാ​മ​ത്തി​ലാ​യി​രു​ന്നു സം​ഭ​വം.

കൊല നടത്തിയ ശേഷം യുവതിയുടെ മൃതദേഹം ഭര്‍ത്താവും സഹോദരനും ചേര്‍ന്ന് കാ​മു​ക​ന്‍റെ
വീ​ടി​നു മു​ന്നി​ൽ ഉ​പേ​ക്ഷി​ച്ചു. സംഭവത്തില്‍ ഇരുവരെയും പൊലീസ് അറസ്‌റ്റ് ചെയ്തു.

ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് ഗ്രാമത്തെ നടുക്കിയ കൊ​ല​പാ​ത​കം ന​ട​ന്ന​ത്. യുവതിക്ക് കാമുകനുണ്ടെന്നും ഇരുവരും തമ്മില്‍ ബന്ധമുണ്ടെന്നും ഭര്‍ത്താവ് ആരോപിച്ചിരുന്നു. ഇതേച്ചൊല്ലി ഇരുവരും തമ്മില്‍ വഴക്ക് പതിവായിരുന്നു.

കൊല നടന്ന ദിവസവും യുവതിയുടെ ബന്ധം സംബന്ധിച്ച കാര്യത്തില്‍ വഴക്ക് ഉണ്ടായി. ഇതേ തുടര്‍ന്നാണ് ഭര്‍ത്താവ് സഹോദരനുമൊപ്പം ചേര്‍ന്ന് കൊല നടത്തിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :