ആര്‍ത്തവ ദിവസം ഇരുപത്തിയൊന്നുകാരിയെ വീടിനു വെളിയില്‍ താമസിപ്പിച്ചു; പിന്നീട് സംഭവിച്ചത് !

Woman , Nepal  , Menstruation , Death , ആര്‍ത്തവം , നേപ്പാള്‍ , മരണം
നേപ്പാള്‍| സജിത്ത്| Last Modified ഞായര്‍, 14 ജനുവരി 2018 (14:50 IST)
ആര്‍ത്തവവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ വിശ്വാസങ്ങള്‍ വെച്ചുപുലര്‍ത്തുന്ന ആളുകള്‍ താരതമ്യേന കുറവാണ്. എങ്കിലും ചില സ്ഥലങ്ങളില്‍ ഇപ്പോഴും അത്തരത്തിലുള്ള പല ആചാരങ്ങളും വെച്ചുപുലര്‍ത്തുന്നവരുണ്ട്. അത്തരമൊരു സംഭവമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

ആര്‍ത്തവത്തിന്റെ പേരില്‍ വീടിനു പുറത്തുള്ള ഷെഡ്ഡില്‍ താമസിപ്പിച്ച ഇരുപത്തിയൊന്നുകാരി കൊടും തണുപ്പ് സഹിക്കാന്‍ കഴിയാതെ മരിച്ചു എന്നതാണ് ആ സംഭവം. നേപ്പാളിലാണ് ദാരുണമായ സംഭവം നടന്നത്. തണുപ്പു സഹിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് വീട്ടില്‍ തീയിട്ടപ്പോഴുണ്ടായ പുക ശ്വസിച്ചാണ് യുവതി മരിച്ചത്.

ആര്‍ത്തവ ദിനങ്ങളില്‍ വീടുകളില്‍ പ്രവേശിപ്പിച്ചാല്‍ ദൈവകോപമുണ്ടാകുമെന്നും അത്തരം ദിവസങ്ങളില്‍ സ്ത്രീകളെ പുറത്തുള്ള ഷെഡ്ഡുകളിലാണ് താമസിപ്പിക്കാറുള്ളതെന്നും വിവാഹിതരായ സ്ത്രീകള്‍ക്ക് വളരെ കുറച്ചു ദിവസവും അവിവാഹിതര്‍ക്ക് ഒരാഴ്ചയോളവും ഇങ്ങനെ താമസിക്കേണ്ടി വരാറുണ്ടെന്നും സര്‍ക്കാര്‍ പ്രതിനിധി വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :