ഭര്‍ത്താവിനേയും സഹോദരനേയും തോക്കിന്‍ മുനയില്‍ നിര്‍ത്തി യുവതിയെ പീഡിപ്പിച്ചു; നാലുപേര്‍ അറസ്റ്റില്‍

ഗുഡ്ഗാവ്, ചൊവ്വ, 23 ജനുവരി 2018 (11:53 IST)

ഭര്‍ത്താവിനെയും ഭര്‍ത്താവിന്റെ സഹോദരനെയും തോക്കിന്‍ മുനയില്‍ നിര്‍ത്തിയ ശേഷം യുവതിയെ പീഡിപ്പിച്ചു. ഗുഡ്ഗാവിലെ സെക്ടര്‍ 56ല്‍ കഴിഞ്ഞ ദിവസം രാത്രിയാണ് ക്രൂരമായ ഈ സംഭവം നടന്നത്. ഭര്‍ത്താവിനും ഭര്‍തൃസഹോദരനുമൊപ്പം ഒരു പരിപാടിയില്‍ പങ്കെടുത്ത് മടങ്ങുമ്പോഴായിരുന്നു 22 കാരിയായ യുവതി പീഡനത്തിനിരയായത്. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.   
 
ഭര്‍തൃസഹോദരന്റെ കാറില്‍ സഞ്ചരിക്കവേ ബിസിനസ് പാര്‍ക്കിനടുത്ത് വെച്ച് കാര്‍ നിര്‍ത്തിയ ശേഷം ഭര്‍ത്താവ് കാറില്‍ നിന്ന് ഇറങ്ങി ശുചിമുറിയില്‍ പോയി. ഈ സമയത്താണ് സംഭവം നടന്നതെന്ന് യുവതി പൊലീസില്‍ മൊഴി നല്‍കി. സംഭവം പൊലീസില്‍ അറിയിച്ചാല്‍ അനന്തരഫലങ്ങള്‍ നേരിടേണ്ടിവരുമെന്ന ഭീഷണിയും അവര്‍ മുഴക്കിയെന്നും യുവതി നല്‍കിയ മൊഴിയില്‍ പറയുന്നു.
 
കുറ്റവാളികള്‍ എത്തിയ കാറിന്റെ നമ്പറാണ് നാല് പേരെയും പെട്ടെന്നു തന്നെ അറസ്റ്റ് ചെയ്യാന്‍ പൊലീസിനെ സഹായിച്ചത്.  ഇവരെക്കുറിച്ച് വിവരം ലഭിച്ച പൊലീസ് ഗുഡ്ഗാവിലെ വീട്ടില്‍ വച്ച് തന്നെ  നാല് പേരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് നാല് പേര്‍ക്കുമെതിരെ കേസെടുത്തിട്ടുള്ളത്. 
 ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

മൂന്ന് വയസുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് മുങ്ങിയ യുവതി പിടിയിൽ; അവിഹിത പ്രണയം സിനിമയെ തോൽപ്പിക്കുന്നത്

മൂന്ന് വയസുള്ള കുഞ്ഞിനെ ജ്വല്ലറിയില്‍ ഉപേക്ഷിച്ച് മുങ്ങിയ യുവതിയേയും കാമുകനേയും പൊലീസ് ...

news

'പ്രായപൂര്‍ത്തിയായി എന്നു കരുതി ആരെയെങ്കിലും ബോംബ് വച്ച് കൊല്ലാമെന്നുണ്ടോ?'; സുപ്രിം കോടതിക്കെതിരെ വിമർശനവുമായി അശോകൻ

ഹാദിയയുടെ വിവാഹം റദ്ദ് ചെയ്യാൻ കഴിയില്ലെന്ന് അറിയിച്ച സുപ്രീം കോടതിക്കെതിരെ കടുത്ത ...

news

എകെജിയെ അപമാനിക്കുന്നവര്‍ അല്‍പ്പജ്ഞാനികളായ കൂപമണ്ഡൂകള്‍: വിഎസ്

അല്‍പ്പജ്ഞാനികളും ഹൃസ്വദൃഷ്ടികളുമായ ആളുകളാണ് എകെജിയെ അപമാനിക്കുന്നതെന്ന് ഭരണപരിഷ്‌കാര ...

news

ഹാദിയയുടെ വിവാഹം റദ്ദാക്കാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി; വിവാഹക്കാര്യത്തില്‍ എന്‍ഐഎ അന്വേഷണം വേണ്ട

ഹാദിയ കേസില്‍ നിര്‍ണായക നിരീക്ഷണവുമായി സുപ്രീം കോടതി. ഹാദിയയുടെ വിവാഹം റദ്ദാക്കാന്‍ ...

Widgets Magazine