കൊച്ചി കടലില്‍ രണ്ട് കാലുകള്‍; സ്ത്രീയുടേതെന്ന് സൂചന - 20 ദിവസത്തെ പഴക്കമെന്ന് സൂചന

 feets , kochi beach , police , murder , പൊലീസ് , കൊച്ചി , കാലുകള്‍ , മൃതദേഹം , അപകടം
കൊച്ചി| Last Modified ഞായര്‍, 9 ജൂണ്‍ 2019 (17:50 IST)
പുതുവൈപ്പ് എല്‍എന്‍ജി ടെര്‍മിനലിന് സമീപത്ത് കടലില്‍ കണ്ടെത്തിയ കാലുകള്‍ സ്ത്രീയുടേതെന്ന് സൂചന.
പ്രാഥമിക പരിശോധനയില്‍ നിന്നാണ് ഇക്കാര്യം വ്യക്തമായത്. ശരീരഭാഗത്തിന് 20 ദിവസത്തോളം പഴക്കമുണ്ടെന്നും തീവണ്ടി തട്ടി ചിതറിയ മൃതദേഹത്തിന്റെ ഭാഗമാകാം എന്നുമാണ് പൊലീസ് കരുതുന്നത്.

ഫോറന്‍‌സിക് പരിശോധനയില്‍ നിന്ന് മാത്രമേ കാല്‍ സ്‌ത്രീയുടേതാണെന്ന് ഉറപ്പിക്കാന്‍ കഴിയൂ. ഇതിനായി കാലുകളിലെ അസ്ഥികളുടേയും രോമത്തിന്റേയും സാമ്പിള്‍ പരിശോധനയ്‌ക്ക് അയച്ചു.

അരഭാഗത്തു നിന്ന് വേര്‍പ്പെട്ട രണ്ട് കാലുകളാണ് തീരത്തടിഞ്ഞത്. ഇടത് കാല്‍പ്പാദം അറ്റ് രണ്ടായ നിലയിലാണ്. ബുധനാഴ്‌ചയോടെ ഈ ഭാഗങ്ങള്‍ പോസ്‌റ്റ് മോര്‍ട്ടം ചെയ്യും. ഇതോടെ മൃതദേഹത്തിന്റെ പ്രായം, പഴക്കം സംബന്ധിച്ചുള്ള വിവരങ്ങള്‍ ലഭിക്കും.

ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി കാലുകള്‍ നിലവില്‍ എറണാകുളം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തില്‍ മുളവുകാട് പൊലീസ് അന്വേഷണം ആരംഭിച്ചു. വെള്ളിയാഴ്ച വൈകീട്ടാണ്
മത്സ്യത്തൊഴിലാളികള്‍ കാലുകള്‍ കണ്ടെത്തിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :