സംശയരോഗം; കാമുകിയെ തലക്കടിച്ച് കൊലപ്പെടുത്തി കാമുകൻ, തിരിച്ചറിയാത്ത രൂപത്തിൽ മുഖം

Last Updated: തിങ്കള്‍, 15 ജൂലൈ 2019 (11:51 IST)
സംശയരോഗത്തെ തുടർന്ന് കാമുകിയെ തലക്കടിച്ച് കൊലപ്പെടുത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. സാമൂഹ്യമാധ്യമം വഴിയാണു പൊലീസ് പ്രതിയെ പിടികൂടിയത്. മഹാരാഷ്ട്രയിലെ നാഗ്പൂര്‍ ജില്ലയിലാണു സംഭവം. കൂടിയായ ഖുഷി പരിവാറിനെ കൊലപ്പെടുത്തിയത് കാമുകൻ അഷ്റഫ് ഷെയ്ഖ് ആണു.

മുഖം തകര്‍ന്ന രീതിയില്‍ യുവതിയുടെ ശരീരം പംധുര്‌ന-നാഗ്പൂര്‍ ഹൈവേയില്‍ കണ്ടെത്തുകയായിരുന്നു. അന്വേഷണത്തിൽ ശരീരം ഖുഷിയുടേതാണെന്ന് കണ്ടെത്തി. തുടർന്ന് ഖുഷിയുമായി അടുപ്പമുള്ളവരെ പൊലീസ് ചോദ്യം ചെയ്തു. ഫേസ്ബുക്കിലും മറ്റും കാമുകനായ അഷറഫിനൊപ്പമുള്ള ഫോട്ടോകൾ പൊലീസിനു ലഭിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണു പൊലീസ് അഷ്റഫിലേക്ക് എത്തിയത്.

ഖുഷി പരിഹാര്‍ പ്രാദേശിക ഫാഷന്‍ ഷോകളില്‍ പങ്കെടുക്കാറുണ്ടെന്നും അറിയപ്പെടുന്ന മോഡല്‍ ആകാന്‍ ആഗ്രഹിച്ചിരുന്നതായും പ്രതി പൊലീസിനോട് പറഞ്ഞു. ചില യുവാക്കളുമായുള്ള അടുപ്പത്തില്‍ സംശയം തോന്നിയതിനാലാണ് താന്‍ പരിഹറിനെ കൊന്നതെന്ന് ഷെയ്ഖ് കുറ്റം സമ്മതിച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. തലക്കടിച്ചാണു കൊലപ്പെടുത്തിയതെന്നാണു പ്രതി നൽകിയ മൊഴി.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :