12കാരിയെ ആറുപേർ ചേർന്ന് മാതാപിതാക്കളുടെ മുന്നിൽവച്ച് കൂട്ടബലാത്സംഗത്തിന് ഇരയാക്കി, ക്രൂരത അഴുക്കുചാൽ വെട്ടിയതുമായി ബന്ധപെട്ട തർക്കത്തിലെ പക തീർക്കാൻ

Last Updated: ചൊവ്വ, 11 ജൂണ്‍ 2019 (16:11 IST)
ഗൊരക്പൂർ: അഴുക്കുചാൽ വെട്ടിയതുമായി ബന്ധപെട്ട തർക്കത്തിൽ പക തീർക്കാൻ ആറു പേർ ചേർന്ന് 12കാരിയെ മാതാപിതാക്കളുടെ മുന്നിൽവച്ച് ക്രൂര കൂട്ട ബലാത്സംഗത്തിന് ഇരയാക്കി. ഉത്തർ പ്രദേശിലെ കാശിനഗർ ജില്ലയിലാണ് ക്രൂരമായ സംഭവം ഉണ്ടായത്. പ്രതികളിൽ ഒരാളും പെൺകുട്ടിയുടെ കുടുംബവും തമ്മിൽ അഴുക്കുചാൽ നിർമ്മാനവുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച രാവിലെ തർക്കമുണ്ടായിരുന്നു. ഇതിന്റെ പക തീർക്കാനാണ് 12കാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്.

വെള്ളിയാഴ്ച വൈകിട്ടോടെ കൂട്ടം ചേർന്നെത്തിയ അക്രമികൾ പെൺകുട്ടിയെ വലിച്ചിഴച്ച് മാതാപിതാക്കളുടെ മുന്നിൽ വച്ച് കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. മകളെ രക്ഷിക്കാൻ ശ്രമിച്ച മാതാപിതാക്കളെ അക്രമികൾ ക്രൂരമായി മർദ്ദിച്ച് അവശരാക്കി. ഇതോടെ ശനിയാഴ്ച പെൺക്കുട്ടിയുടെ അമ്മ പൊലീസിൽ പരാതി നൽകുകയായിരുന്നു. ഞായറാഴ്ചയോടെയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്.

പ്രതികളിൽ നലുപേരെ അറസ്റ്റ് ചെയ്തതായും മറ്റു രണ്ട് പേർക്കായി അന്വേഷണം ശക്തമാക്കിയതായും പൊലീസ് വ്യക്തമാക്കി. പ്രതികളായ ആറ് പേർക്കെതിരെ ഐ പി സി 376, വകുപ്പും പോക്സോ, ആക്റ്റിലെയും എസ് എസ്റ്റി ആക്റ്റിലെയും വകുപ്പുകളും ചുമത്തിയിട്ടുണ്ട്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :