മദ്യലഹരിയിൽ മകൻ അച്ഛനെ കൊലപ്പെടുത്തി; കാരണമറിഞ്ഞ ഞെട്ടലില്‍ ബന്ധുക്കള്‍

പിറവം, ശനി, 30 ഡിസം‌ബര്‍ 2017 (12:06 IST)

മദ്യലഹരിയില്‍ മകൻ പിതാവിനെ കൊലപ്പെടുത്തി. ഫോണിൽ തന്നെക്കുറിച്ച് ബന്ധുവിനോട് മോശമായി പറഞ്ഞതിനാണ് പിറവം ദേവി തീയേറ്ററിന് സമീപം താമസിക്കുന്ന കിഴക്കേൽ വക്കച്ചനെ (85) മകൻ ജയിംസ് വർക്കി (40) തലയ്ക്ക് അടിച്ച് കൊലപ്പെടുത്തിയത്. കൊലപാതകത്തിനു ശേഷം സ്വന്തം കാറിൽ കയറി രക്ഷപ്പെട്ട മകന് വേണ്ടിയുള്ള തിരച്ചിൽ പൊലീസ് ആരംഭിച്ചിട്ടുണ്ട്.   
 
രാവിലെ മദ്യപിച്ചെത്തിയ ജയിംസ്, തന്റെ പിതാവ് ഫോണിൽ ബന്ധുവിനോട് സംസാരിച്ച് നിൽക്കുന്നതാണ് കണ്ടത്. ഇതില്‍ കലിപൂണ്ട മകന്‍ പിതാവിനെ ആദ്യം ചവിട്ടുകയും പിന്നീട് തലയ്ക്ക് അടിക്കുകയുമായിരുന്നു. വക്കച്ചൻ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. ജയിംസ് ഇതിനും വീട്ടിൽ മദ്യപിച്ചെത്തി വഴക്കുണ്ടാക്കാറുണ്ടായിരുന്നുവെന്നും ഇയാൾക്ക് മാനസികമായ പിരിമുറുക്കങ്ങൾ ഉണ്ടായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

അനുബന്ധ വാര്‍ത്തകള്‍

വാര്‍ത്ത

news

ഫാന്‍സ് അസോസിയേഷനുകള്‍ വിഡ്ഢികളുടെ കൂട്ടം; എല്ലാവരും പാര്‍വതിയോടൊപ്പം നില്‍ക്കണം: വൈശാഖന്‍

സിനിമാതാരങ്ങളുടെ ഫാന്‍സ് അസോസിയേഷനുകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സാഹിത്യ അക്കാദമി ...

news

ഹാഫിസ് സയീദിനൊപ്പം വേദി പങ്കിട്ട് പലസ്തീൻ അംബാസിഡർ; സംഭവത്തിലെ എത്തിര്‍പ്പ് പലസ്തീനെ അറിയിക്കുമെന്ന് ഇന്ത്യ

മുംബൈ ഭീകരാക്രമണ സൂത്രധാരൻ ഹാഫിസ് സയീദും പാക്കിസ്ഥാനിലെ പലസ്തീൻ അംബാസിഡർ വാഹിദ് അബു ...

news

സിനിമയിലും രാഷ്ട്രീയത്തിലും ശാശ്വതമായി ഒന്നുമില്ലെന്ന് രജനീകാന്ത്; കാലം മാറുമ്പോള്‍ എല്ലാം മാറും

സിനിമയിലായാലും രാഷ്ട്രീയത്തിലായാലും ശാശ്വതമായി ഒന്നുമില്ലെന്ന് നടന്‍ രജനീകാന്ത്. കാലം ...

Widgets Magazine