കോട്ടയത്ത് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു; മൃതദേഹം കണ്ടെത്തിയത് കിടപ്പുമുറിയില്‍ നിന്ന്

കോട്ടയത്ത് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു; മൃതദേഹം കണ്ടെത്തിയത് കിടപ്പുമുറിയില്‍ നിന്ന്

 murder , police , arrest , kumaran , hospital , വെട്ടിക്കൊന്നു , പൊലീസ് , തങ്കമ്മ , കുമാരന്‍ , വെട്ടിക്കൊന്നു
കോട്ടയം| jibin| Last Modified തിങ്കള്‍, 4 ജൂണ്‍ 2018 (14:03 IST)
കോട്ടയത്ത് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. എരുമേലിക്കടുത്ത് മഞ്ഞളാം​കുരുവിയിലാണ് നാടിനെ നടുക്കിയ സംഭവം. ഈറ്റത്തോട്ടത്തില്‍ കുമാരന്‍റെ ഭാര്യ (65)യാണ് കൊല്ലപ്പെട്ടത്. കുമാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ക്ക് മാനസിക പ്രശ്‌നങ്ങള്‍ ഉള്ളതായി സംശയമുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.

തിങ്കളാഴ്‌ച പുലര്‍ച്ചെ നാലുമണിയോടെയാണ് സംഭവം. വീട്ടിലെ കിടപ്പുമുറിയില്‍ നിന്നാണ് തങ്കമ്മയുടെ മൃതദേഹം ലഭിച്ചത്. ശരിരത്തില്‍ ഒന്നിലധികം മുറിവുളുണ്ട്. കുമാരനെ വീട്ടില്‍ നിന്നാണ് പൊലീസ് പിടികൂടിയത്.

അജ്ഞാത ഫോൺ സന്ദേശത്തെ തുടര്‍ന്നാണ് പൊലീസ് സംഭവസ്ഥലത്ത് എത്തിയത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ എത്തിയ ശേഷമാണ് മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റമോര്‍ട്ടത്തിനായി മാറ്റിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :