വഴക്കിനിടെ യുവാവ് ഭാര്യയേയും മക്കളെയും ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി

ഹൈദരാബാദ്, തിങ്കള്‍, 5 ഫെബ്രുവരി 2018 (16:13 IST)

  murder case , Hyderabad , murder , case , police , മീർപെറ്റ് , ജ്യോതിക , പൊലീസ് , ശ്വാസംമുട്ടിച്ച് കൊന്നു

യുവാവ് ഭാര്യയേയും മക്കളെയും ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി. ഹൈദരാബാദിലെ മീർപെറ്റ് എന്ന സ്ഥലത്താണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്.

ഭാര്യയേയും രണ്ട് മക്കളെയുമാണ് ഗോവിന്ദ് ഗൗഡാ എന്ന യുവാവ് ക്രൂരമായി കൊലപ്പെടുത്തിയത്.

ലാബ് ടെക്നീഷ്യനായ ഗോവിന്ദ് ഭാര്യ ജ്യോതിയുമായി പതിവായി വാക്കുതർക്കമുണ്ടാക്കാറുണ്ടായിരുന്നു. കഴിഞ്ഞ ദിവസം ഇരുവരും തമ്മിലുള്ള വഴക്ക് രൂക്ഷമാകുകയും തുടര്‍ന്ന് ഭാര്യയെ ശ്വാസംമുട്ടിച്ച് കൊല്ലുകയുമായിരുന്നു.

മരിച്ചുവെന്ന് വ്യക്തമായതിന് പിന്നാലെ ഉറങ്ങിക്കിടന്ന മകൻ അഭിജിത്തിനെയും നാലുവയസുകാരി സഹസ്രയെയും ഗോവിന്ദ് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

സംഭവത്തില്‍ പൊലീസ് കേസ് രജിസ്‌റ്റ ചെയ്‌തു അന്വേഷണം ആരംഭിച്ചു. മൃതദേഹങ്ങള്‍ പോസ്റ്റ്മോർട്ടത്തിനായി വിട്ടു നല്‍കി. ഗോവിന്ദ് പതിവായി വഴക്ക് ഉണ്ടാക്കുകയും ജ്യോതിയെ മര്‍ദ്ദിക്കുകയും ചെയ്യുന്ന വ്യക്തിയായിരുന്നുവെന്ന് സമീപവാസികള്‍ പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

പി സി ജോര്‍ജ്ജും മേഴ്സിക്കുട്ടിയമ്മയും സംസാരിച്ചു, പിണറായി ഇടപെട്ടു!

പി സി ജോര്‍ജ്ജിനും മേഴ്സിക്കുട്ടിയമ്മയ്ക്കും മുഖ്യമന്ത്രി പിണറായി വിജയന്‍റെ വക ...

news

‘ആടിന്റെ തലയാണ് അദ്ദേഹം ഉദ്ദേശിക്കുന്നത്’; രജനികാന്തിനെ വിമര്‍ശിച്ച് ശരത്കുമാര്‍ രംഗത്ത്

രാഷ്‌ട്രീയത്തിലേക്ക് ഇറങ്ങുമെന്ന് വ്യക്തമാക്കിയ രജനികാന്തിനെതിരെ വിമര്‍ശനവും ...

news

ബിനോയ് അവിടെ നിന്നോട്ടെ, നാട്ടിൽ വന്നിട്ട് അത്യാവശ്യമൊന്നുമില്ല: ബിനീഷ് കോടിയേരി

സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിയെ ദുബായിൽ ...

news

ഇരയാകുന്നത് കമിതാക്കള്‍; പൊലീസ് വേഷത്തിലെത്തി പെണ്‍കുട്ടികളെ പീഡിപ്പിച്ച യുവാവ് അറസ്‌റ്റില്‍

പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലെത്തി പെ​ൺ​കു​ട്ടി​ക​ളെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ...

Widgets Magazine