ഡെലിവെറി ബോയി വന്നില്ല, എത്തിയത് കൊലയാളികള്‍; വാതില്‍ തുറന്ന യുവാവിനെ വെടിവെച്ച് കൊന്നു

 shot to death , death , police , kill , shot , murder , അമിത് കൊച്ചാര്‍ , പൊലീസ് , കൊല , വെടിവച്ച് കൊന്നു
ന്യൂഡല്‍ഹി| Last Modified വെള്ളി, 14 ജൂണ്‍ 2019 (14:50 IST)
യുവാവിനെ അജ്ഞാത സംഘം വീട്ടില്‍ നിന്നും പുറത്തേക്ക് വലിച്ചിറക്കി വെടിവെച്ചു കൊന്നു. റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകാരനായ അമിത് കൊച്ചാറാണ് (35) കൊല്ലപ്പെട്ടത്. ന്യൂഡല്‍ഹിയിലെ വികാസ്പൂരിയിലാണ് സംഭവം. കേസ് രജിസ്‌റ്റര്‍ ചെയ്‌ത പൊലീസ് അന്വേഷണം ആരംഭിച്ചു.

വെള്ളിയാഴ്‌ച പുലര്‍ച്ചെ വികാസ്പൂരിലെ വീട്ടില്‍ വെച്ചാണ് അമിത് കൊച്ചാര്‍ ചെയ്യപ്പെട്ടത്. വ്യാഴാഴ്ച രാത്രി
സുഹൃത്തുക്കള്‍ക്കൊപ്പം മുറിയിലെത്തിയ അമിത് ഓണ്‍ലൈന്‍ വഴി ഭക്ഷണം ഓര്‍ഡര്‍ ചെയ്‌തു കാത്തിരുന്നു. ഇതിനിടെ കോളിംഗ് ബെല്‍ ശബ്ദം കേട്ടു.

ഡെലിവെറി ബോയി ആണ് പുറത്തെന്ന് കരുതി വാതില്‍ തുറന്ന അമിതിനെ അജ്ഞാത സംഘം ആക്രമിക്കുകയായിരുന്നു. വീടിന് പുറത്തേക്ക് വലിച്ചിറക്കി കൊണ്ടു പോയി കാറില്‍ കയറ്റി വെടിവെക്കുകയായിരുന്നു. ശബ്ദം കേട്ട് സുഹൃത്തുക്കള്‍ എത്തിയപ്പോള്‍ പരുക്കേറ്റ് കിടക്കുന്ന അമിതിനെ ആണ് കണ്ടത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

അന്വേഷണം ആരംഭിച്ച പൊലീസ് സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചു. സുഹൃത്തുക്കളെ ചോദ്യം ചെയ്‌തു. കൊലപാതകത്തിന് പിന്നില്‍ ആരാണെന്നാണ് പ്രധാനമായും അന്വേഷിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :