ഉച്ചത്തിൽ സംസാരിച്ചതിന്റെ പേരിൽ തർക്കം, അയൽക്കാരനെ സുഹൃത്ത് വെടിവച്ച് കൊന്നു, സംഭവം ഇങ്ങനെ !

Last Updated: തിങ്കള്‍, 10 ജൂണ്‍ 2019 (13:34 IST)
ഉച്ചത്തിൽ സംസാരിച്ചതിന്റെ പേരിൽ ഉണ്ടായ തർക്കത്തെ തുടർന്ന് അയൽക്കാരനായ സുഹൃത്തിനെ മധ്യവയസ്കൻ വെടിവച്ച് കൊന്നു. ഡൽഹിയിലെ ബാബ നഗറിൽ കരോൾ ബാഗ് ഏരിയയിലാണ് സംഭവം ഉണ്ടായത്. 32കാരനായ കമൽ ചൗഹാൻ സുഹൃത്തും അയൽവാ\സിയുമായ മോഹിത് കുമാറിനെ കൊലപ്പെടുത്തുകയായിരുന്നു.

മോഹിത് കുമറും, കമൽ ചൗഹാനും അടുത്ത സുഹൃത്തുക്കളായിരുന്നു. അടുത്തടുത്ത വീടുകൾ ആയതിനാൽ ഇരു വീടുകളിലെയും ശബ്ദം പരസ്‌പരം കേൾക്കാനാകും. വീട്ടുകാർ വളരെ ഉച്ചത്തിലാണ് സംസാരിക്കുന്നത് എന്നും ഇത് ബുദ്ധിമുട്ടുണ്ടാക്കുന്നു എന്നും ഇരുവരു പരസ്പരം പരാതിപ്പെട്ടിരുന്നു. ഇതാണ് അകൽച്ചക്ക് കാരണമായത്.

സംഭവദിവസം മദ്യപിച്ചെത്തിയ കമൽ ചൗഹാൻ മൊഹിത് കുമാറുമായി തർക്കിക്കുകയായിരുന്നു. തർക്കം പിന്നീട് വഴക്കായി മാറി. ഇതിനിടയിൽ കയ്യിൽ ഉണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് ചൗഹാൻ മോഹിത് കുമാറിനെ വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നു. സംഭവശേഷം നഗരംവിടാൻ ശ്രമിക്കവെ ഡൽഹിയിലെ നരേല ഏരിയയിൽ വച്ച് കമൽ ചൗഹാനെ ഞായറാഴ്ച പൊലീസ് പിടികൂടി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :