മോഷണ കുറ്റമാരോപിച്ച് ആദിവാസി യുവാവിനെ നാട്ടുകാര്‍ തല്ലിക്കൊന്നു; ചിത്രങ്ങള്‍ മൊബൈലില്‍ പകര്‍ത്തി - സംഭവം അട്ടപ്പാടിയില്‍

അട്ടപ്പാടി, വെള്ളി, 23 ഫെബ്രുവരി 2018 (07:44 IST)

Widgets Magazine
killing , palakkad , selfie , police , Madhu , mass attack , hospital , അട്ടപ്പാടി , മധു , പോസ്‌റ്റ് മോര്‍ട്ടം , ആദിവാസി , അഗളി ആശുപത്രി , തല്ലികൊന്നു

മോഷണ കുറ്റമാരോപിച്ച് ആദിവാസി യുവാവിനെ നാട്ടുകാര്‍ തല്ലിക്കൊന്നു. അട്ടപ്പാടി കടുകുമണ്ണ ഊരിലെ മധുവാണ് (27) ജനക്കൂട്ട വിധിക്ക് ഇരയായത്. യുവാവിന്റെ കൈകള്‍ കെട്ടി മര്‍ദ്ദിച്ച ശേഷം നാട്ടുകാര്‍ വീഡിയോയും ചിത്രങ്ങളും ഫോണില്‍ പകര്‍ത്തുകയും ചെയ്‌തു. ഈ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയായിലൂടെ പുറത്തു വന്നതോടെയാണ് വിവരം പുറം ലോകമറിഞ്ഞത്.

മര്‍ദ്ദിച്ച അവശനാക്കിയ ശേഷം നാട്ടുകാര്‍ മധുവിനെ പൊലീസിന് കൈമാറിയെങ്കിലും സ്‌റ്റേഷനിലേക്കുള്ള യാത്രയ്‌ക്കിടെ ശര്‍ദ്ദിച്ചതിനാല്‍ അഗളി ആശുപത്രിയിലേക്ക് കൊണ്ട് പോയെങ്കിലും യാത്രാമധ്യ മരിച്ചു. നാട്ടുകാര്‍ മര്‍ദ്ദിച്ചെന്ന് മധു മൊഴി നല്‍കിയെന്നും പോസ്‌റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷം കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമെന്നും പൊലീസ് പറഞ്ഞു.

കടകളില്‍ നിന്ന് ഭക്ഷണ സാധനങ്ങള്‍ മോഷ്ടിച്ചുവെന്നാരോപിച്ചാണ് മധുവിനെ നാട്ടുകാര്‍ പിടികൂടിയത്. ഇയാളുടെ കൈയിലുണ്ടായിരുന്ന കവറില്‍ നിന്നും മുളകുപൊടിയും മല്ലിപ്പൊടിയും കണ്ടെത്തുകയും ചെയ്‌തു. ഇവയെല്ലാം യുവാവ് മോഷ്‌ടിച്ചതെന്നായിരുന്നു നാട്ടുകാരുടെ ഭാഷ്യം.

തുടര്‍ന്ന് മധുവിന്റെ കൈകള്‍ ബന്ധിച്ച ശേഷം ചുറ്റും കൂടി നിന്നവരില്‍ ചിലര്‍ മര്‍ദ്ദിച്ചു. ഈ സംഭവങ്ങളുടെ ദൃശ്യങ്ങള്‍ പലരും മൊബൈലില്‍ പകര്‍ത്തി. അവശനായ യുവാവിനെ  പൊലീസില്‍ ഏല്‍പ്പിക്കുമ്പോള്‍ ആരോഗ്യനില തകര്‍ന്ന അവസ്ഥയിലായിരുന്നുവെന്നാണ് പ്രാഥമിക വിവരം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

പിണറായിക്കും കോടിയേരിക്കും മുകളില്‍ ജയരാജന്‍ വളരുന്നു - ഉണ്ണിത്താന്‍

പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും മുകളില്‍ പി ജയരാജന്‍ വളരുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് ...

news

കെ സുധാകരന്‍റെ ആരോഗ്യനില തൃപ്തികരം; ശുഹൈബിന്‍റെ കൊലപാതകത്തില്‍ പ്രതിഷേധത്തിരയില്‍ കണ്ണൂര്‍

ശുഹൈബ് കൊലക്കേസിലെ യഥാര്‍ത്ഥ കുറ്റവാളികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് ...

news

വിവാഹത്തലേന്ന് വരനെ പീഡനക്കേസിൽ അറസ്റ്റ് ചെയ്തു; നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത് കണ്ണൂരില്‍

വിവാഹത്തലേന്ന് വരനെ പീഡനക്കേസിൽ പൊലീസ് അറസ്റ്റ് ചെയ്തു. പ്ലസ് ടു വിദ്യാർഥിനിയെ നഗ്നചിത്രം ...

Widgets Magazine