എട്ട് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസ്; പ്രതിക്കു വേണ്ടി തങ്ങളിലൊരാളും ഹാജരാകില്ലെന്ന് അഭിഭാഷകർ

പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് ഓവുചാലില്‍ ഉപേക്ഷിച്ച കേസില്‍ പ്രതിക്ക് വേണ്ടി ഹാജരാകാന്‍ തയ്യാറല്ലെന്ന് ഭോപ്പാലിലെ അഭിഭാഷകര്‍ അറിയിച്ചു.

Last Updated: ബുധന്‍, 12 ജൂണ്‍ 2019 (10:00 IST)
എട്ട് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ പ്രതിക്കെതിരെ അഭിഭാഷകർ. പെൺകുട്ടിയെ ബലാത്സംഗം ചെയ്ത്
ഓവുചാലില്‍ ഉപേക്ഷിച്ച കേസില്‍ പ്രതിക്ക് വേണ്ടി ഹാജരാകാന്‍ തയ്യാറല്ലെന്ന് ഭോപ്പാലിലെ അഭിഭാഷകര്‍ അറിയിച്ചു.

കേസിലെ പ്രതി വിഷ്ണു പ്രസാദിനു വേണ്ടി കേസ് വാദിക്കില്ലെന്ന് അഭിഭാഷകര്‍ നിലപാടെടുക്കുകയായിരുന്നു. വിഷ്ണു പ്രസാദിനെ അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജിയുടെ മുന്നില്‍ ഹാജരാക്കുകയും ഒരു ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുകയും ചെയ്തു. ഒരു അഭിഭാഷകനും പ്രതിക്കുവേണ്ടി ഹാജരാകേണ്ടെന്ന് ജില്ലാ അഭിഭാഷക യൂണിയനാണ് തീരുമാനമെടുത്തത്.

കേസില്‍ ബുധനാഴ്ച പൊലീസ് കുറ്റപത്രം സമര്‍പ്പിക്കും. തിങ്കളാഴ്ചയാണ് പ്രതി വിഷ്ണു പ്രസാദ് അറസ്റ്റിലായത്. എട്ടുവയസുകാരിയെ ബലാത്സംഗം ചെയ്യുകയും കൊലപ്പെടുത്തുകയും ചെയ്തുവെന്നാണ് കേസ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :