പുകവലിക്കുന്ന കാര്യം അച്ഛനെ അറിയിച്ചു; വിദ്യാര്‍ഥി ബന്ധുവിനെ തലയ്‌ക്കടിച്ചു കൊന്നു

 smoking , police , killed , death , പൊലീസ് , കൊല , പുകവലി , യുവാവ് , ആശുപത്രി
കോയമ്പത്തൂർ| Last Modified ചൊവ്വ, 18 ജൂണ്‍ 2019 (14:06 IST)
പുകവലിയുള്‍പ്പെടെയുള്ള ദുശ്ശീലങ്ങള്‍ അച്ഛനെ അറിയിച്ചതിന്റെ ദേഷ്യത്തില്‍ വിദ്യാര്‍ഥി അടുത്ത ബന്ധുവിനെ തലയ്‌ക്കടിച്ചു കൊന്നു.

കോയമ്പത്തൂർ അവിനാശിയിലാണ് സംഭവം. ബന്ധുവും വിദ്യാര്‍ഥിയുമായ അഗസ്‌റ്റിനെ രാമനാഥപുരം തൊണ്ടി സ്വദേശിയും വിദ്യാര്‍ഥിയുമായ ജെ. ഫ്രാൻസിസ് ആണ് കൊലപ്പെടുത്തിയത്. ഇയാളെ പൊലീസ് അറസ്‌റ്റ് ചെയ്‌തു.

ഫ്രാന്‍‌സിസിനും അച്ഛന്‍ ജെസുരാ‍സുവിനും ഒപ്പമായിരുന്നു അഗസ്‌റ്റിന്‍ താമസിച്ചിരുന്നത്. ഫ്രാൻസിസിന് പുകവലി ഉള്‍പ്പെടെയുള്ള ദുശ്ശീലങ്ങൾ ഉണ്ടായിരുന്നു. ഇക്കാര്യം അച്ഛനെ അറിയിക്കുമെന്ന് അഗസ്‌റ്റിന്‍ പറഞ്ഞതോടെ ഫ്രാന്‍‌സിസ് വഴക്കിട്ടിരുന്നു.

ഇതിനിടെ ഫ്രാന്‍‌സിസ് പുകവലിക്കുന്ന കാര്യം അഗസ്‌റ്റിന്‍ ജെസുരാസിനെ അറിയിച്ചു. മറ്റ് ദുശ്ശീലങ്ങളും പറയുമെന്ന് അറിയിച്ചതോടെ ദേഷ്യത്തിലായ ഫ്രാന്‍‌സിസ് ഇരുമ്പുദണ്ഡു കൊണ്ട് അഗസ്‌റ്റിന്റെ തലയ്‌ക്കടിച്ച ശേഷം രക്ഷപ്പെട്ടു.

വീട്ടില്‍ എത്തിയ ജെസുരാസുവാണ് ചോരയിൽ കുളിച്ചു കിടക്കുന്ന അഗസ്‌റ്റിനെ കണ്ടത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. പോലീസ് അറസ്റ്റു ചെയ്ത ഫ്രാൻസിസ്സിനെ റിമാൻഡ്‌ ചെയ്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :