പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഇളയച്ഛന്‍ അറസ്റ്റില്‍

പെണ്‍കുട്ടി, പീഡനം, ഇളയച്ഛന്‍, ക്രൈം, Girl, Crime
നേമം| Last Modified ബുധന്‍, 17 ജൂലൈ 2019 (14:56 IST)
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച ഇളയച്ഛനെ പൊലീസ് അറസ്റ്റ് ചെയ്തു. വിളവൂര്‍ക്കല്‍ പെരുകാവ് സ്വദേശി സുനില്‍ കുമാര്‍ എന്ന മുപ്പത്തിനാലുകാരനാണ് നരുവാമ്മൂട് പൊലീസിന്റെ പിടിയിലായത്.

സ്‌കൂള്‍ അവധി സമയത്ത് ഇയാള്‍ കുട്ടിയെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. വീട്ടില്‍ മറ്റാരും ഇല്ലാതിരുന്ന സമയത്താണ് ഇയാള്‍ കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിച്ചത്.

ഇതിനു ശേഷം വീട്ടില്‍ തിരികെയെത്തിയ കുട്ടിയെ കുട്ടിയുടെ സഹോദരന്റെ പ്രായപൂര്‍ത്തിയാകാത്ത സുഹൃത്തും പീഡിപ്പിച്ചതായി കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. ഈ ആണ്‍കുട്ടിയെ തത്കാലം ജുവനൈല്‍ ഹോമില്‍ പാര്‍പ്പിച്ചിട്ടുണ്ട്. അറസ്റ്റിലായ സുനില്‍ കുമാറിനെ കോടതി റിമാന്‍ഡ് ചെയ്തു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :