ട്രെയിനില്‍ യുവതിക്കു നേരെ പീഡന ശ്രമം; യാത്രക്കാരും ഗാര്‍ഡും നോക്കി നിന്നു - വീഡിയോ എടുക്കാന്‍ തിരക്ക്

മുംബൈ, വെള്ളി, 6 ഏപ്രില്‍ 2018 (12:42 IST)

rape , police , woman molested , molested , Local train , ലോക്കല്‍ ട്രെaയിന്‍ , പീഡന ശ്രമം , ദാദര്‍ , കുര്‍ള , സുരക്ഷാ

യാത്രക്കാര്‍ നോക്കി നില്‍ക്കെ ലോക്കല്‍ ട്രെയിനില്‍ യുവതിക്കു നേരെ പീഡന ശ്രമം. മുംബൈ താനെയില്‍ നിന്ന് ഛത്രപതി ശിവജി ടെര്‍മിനസിലേക്കുള്ള ലോക്കല്‍ ട്രെയിനിലായിരുന്നു സംഭവം. ദാദര്‍ സ്‌റ്റേഷനില്‍ വെച്ച് അക്രമിയെ റെയില്‍‌വെ പൊലീസ് അറസ്‌റ്റ് ചെയ്‌തു.

ഭിന്നശേഷിക്കാര്‍ക്കു വേണ്ടി നീക്കിവച്ച കമ്പാര്‍ട്ടുമെന്റിനുള്ളില്‍ വെച്ചാണ് യുവതിക്കു നേരെ ആക്രമവും പീഡന ശ്രമവും നടന്നത്. ഇതിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ വൈറലായി കൊണ്ടിരിക്കുകയാണ്.

കുര്‍ളയില്‍ നിന്ന് ട്രെയിന്‍ പുറപ്പെട്ടപ്പോള്‍ മുതല്‍ ഇയാള്‍ യുവതിയെ ആക്രമിക്കാന്‍ ശ്രമിച്ചെന്ന് അതേ കമ്പാര്‍ട്ടുമെന്റില്‍ യാത്ര ചെയ്‌തിരുന്ന സമീര്‍ സവേരി വ്യക്തമാക്കി. ലേഡിസ് കമ്പാര്‍ട്ട്‌മെന്റിലുണ്ടായിരുന്ന സുരക്ഷാ ജീവനക്കാരനോട് അപായച്ചങ്ങല മുഴക്കാന്‍ ആവശ്യപ്പെട്ടെങ്കിലും അയാള്‍ പ്രതികരിച്ചില്ലെന്നും സമീര്‍ പറഞ്ഞു. ഭിന്നശേഷിക്കാരനായ തനിക്ക് അവരെ സഹായിക്കാന്‍ കഴിയുമായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യുവതിയെ ആക്രമി ഉപദ്രവിക്കുമ്പോള്‍ മറ്റു യാത്രക്കാര്‍ തടയാനോ പെണ്‍കുട്ടിയെ സഹായിക്കാനോ എത്തിയില്ല. സമീപത്ത് ആളുകള്‍ ഇരിക്കുമ്പോഴാണ് സംഭവങ്ങള്‍ ഉണ്ടായത്. കമ്പാര്‍ട്ട്‌മെന്റില്‍ ഗാര്‍ഡ് ഉണ്ടായിരുന്നെങ്കിലും ആക്രമണം കണ്ടു നിന്നതല്ലാതെ യുവതിയെ രക്ഷപ്പെടുത്താനോ അപായച്ചങ്ങല മുഴക്കാനോ ഇയാള്‍ ശ്രമിച്ചില്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

വിങ്ങലായി സഖാവ് അലക്സ്!- പ്രേക്ഷക പ്രതികരണം

ആരാധകരുടെ കാത്തിരിപ്പിനൊടുവില്‍ മമ്മൂട്ടി നായകനായ പരോള്‍ റിലീസ് ചെയ്തിരിക്കുകയാണ്. ആദ്യ ...

news

സല്‍മാന്‍ ഖാനു ജാമ്യമില്ല, വിധി നാളെ; ഭീഷണിയുണ്ടെന്ന് താരത്തിന്റെ അഭിഭാഷകൻ

കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ ശിക്ഷിക്കപ്പെട്ട ബോളിവുഡ് സൂപ്പര്‍ താരം സല്‍മാന്‍ ഖാനു ...

news

'ക്രമവിരുദ്ധ‘ ബില്ലിനെ പിന്തുണയ്ക്കാത്തതെന്തുകൊണ്ട്? നിലപാട് വ്യക്തമാക്കി ബല്‍‌റാം

കണ്ണൂര്‍ കരുണ മെഡിക്കല്‍ കോളേജുകളിലെ 18 സീറ്റുകളിലെ പ്രവേശനം ക്രമപ്പെടുത്തി ഇന്നലെയാണ് ...

news

ദേശീയപാത സ്ഥലമേറ്റെടുപ്പ്: വേങ്ങരയിൽ സംഘർഷം, പൊലീസ് ലാത്തി വീശി - സ്‌ത്രീകള്‍ക്കും കുട്ടികള്‍ക്കും പരുക്ക്

മലപ്പുറം വേങ്ങരയിൽ ദേശീയപാത സ്ഥലമേറ്റെടുപ്പിനിടെ മലപ്പുറം വേങ്ങര എആർ നഗറില്‍ പൊലീസും ...

Widgets Magazine